|    Oct 17 Wed, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അണ്ണാ ഡിഎംകെ ചിഹ്നത്തര്‍ക്കം : വാദം ഒക്ടോബര്‍ അഞ്ചിന്‌

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ അഞ്ചിന് വാദം കേള്‍ക്കും. അണ്ണാ ഡിഎംകെയുടെ രണ്ടു വിഭാഗവും തമ്മില്‍ തര്‍ക്കമായതിനാല്‍ ആറു മാസമായി ചിഹ്നം മരവിപ്പിച്ചിരിക്കുകായിരുന്നു. വിമത വിഭാഗത്തിന് പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സപ്തംബര്‍ 29 വരെ സമയം നല്‍കിയിരുന്നു. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട എല്ലാവരോടും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടേയും കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടേയും പട്ടിക നല്‍കാന്‍ കമ്മീഷന്‍ കഴിഞ്ഞ ഡിസംബറില്‍ നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കാനായി ഇരു വിഭാഗങ്ങളും പത്ത് ലക്ഷം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. തര്‍ക്കത്തില്‍ ഇരു വിഭാഗത്തിന്റേയും വാദം ഒക്ടോബര്‍ അഞ്ചിന് കേള്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് പറഞ്ഞു. അണ്ണാ ഡിഎംകെയുടെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒക്ടോബര്‍ 31നകം തീരുമാനമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടിയില്‍ ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് തീരുമാനിച്ച് രണ്ടില ചിഹ്നം ഒക്ടോബര്‍ 31നകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചിഹ്നത്തിനായി ഒ പന്നീര്‍സെല്‍വവും വി കെ ശശികലയുമാണ് കമ്മീഷനെ സമീപിച്ചത്. പിന്നീട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉള്‍പ്പെടുന്ന വിഭാഗം ശശികലയ്‌ക്കെതിരെ തിരിയുകയും പന്നീര്‍സെല്‍വം വിഭാഗവുമായി ലയിക്കുകയും ചെയ്തു. സപ്തംബര്‍ 12ന് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ശശികലയേയും ടിടിവി ദിനകരനേയും നേതൃത്വത്തില്‍ നിന്ന് പുറത്താക്കിയതായി അണ്ണാ ഡിഎംകെ അറിയിച്ചു. ജനറല്‍ കൗണ്‍സില്‍ യോഗം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ദിനകരനും ശശികലയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അണ്ണാ ഡിഎംകെയുടെ ഇരുവിഭാഗവും ലയിച്ചതായും ശശികലയെ പുറത്താക്കിയതായും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി അണ്ണാ ഡിഎംകെ വക്താവ് പറഞ്ഞു. പന്നീര്‍സെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി വിഭാഗവും ലയിച്ചതായും കമ്മീഷനെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss