|    Jan 21 Sat, 2017 4:34 pm
FLASH NEWS

അണ്ണാ ഡിഎംകെ കൗണ്‍സിലര്‍ വെട്ടേറ്റ് മരിച്ചു

Published : 11th July 2016 | Posted By: SMR

ചെന്നൈ: അണ്ണാ ഡിഎംകെ കൗണ്‍സിലറെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ മനാലി സോണിലെ ആര്‍ മുലൈ ഗണശേഖറിനെയാണ് ബൈക്കിലെത്തിയ മൂവര്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വെട്ടേറ്റ് വീണയുടന്‍ ഗണശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിലെത്തിയവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കൊലയാളികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എഐഎഡിഎംകെ പ്രവര്‍ത്തകരും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, വ്യാപാരം സംബന്ധിച്ച വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക