|    Apr 28 Fri, 2017 6:02 am
FLASH NEWS
Home   >  Life   >  

അണ്ണാന്‍ പകരം വീട്ടി ; കൗണ്‍സിലര്‍ക്ക് ഗുരുതര പരിക്ക്

Published : 27th November 2016 | Posted By: frfrlnz

squirrel_

ചിക്കാഗോ: അണ്ണാന്‍ പകരം വീട്ടുമോ? അതും മനുഷ്യരോട് ?.
വെറുമൊരു പകരംവീട്ടലല്ല, സ്വന്തം ജീവന്‍ പോലും കളഞ്ഞ് ആത്മഹത്യാബോംബായി മാറിയാണ് ചിക്കാഗോയിലെ കൗണ്‍സിലറായ ഹവാര്‍ഡ് ബ്രോക്കിന്‍സിനെ ഒരു അണ്ണാന്‍ പാഠം പഠിപ്പിച്ചത്. അണ്ണാന്റെ പരാക്രമത്തില്‍ തലയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റ ബ്രോക്കിന്‍സിന്റെ ഏതാനും പല്ലുകളും നഷ്ടമായി. തുടര്‍ന്ന് നിരവധി സര്‍ജറികള്‍ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന ബ്രോക്കിന്‍സ് ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ അനുഭവം വിവരിച്ചത്്.
കൗണ്‍സിലര്‍ എന്ന നിലയില്‍ ചിക്കാഗോയിലെ വാര്‍ഡ് 21ല്‍ രൂക്ഷമായ അണ്ണാന്‍ ശല്യത്തിനെതിരെ  നടപടിയെടുത്തിരുന്നു ബ്രോക്കിന്‍സ്. അണ്ണാനുകള്‍ ആക്രമണകാരികളായ ശല്യമാണെന്ന്  ബ്രോക്കിന്‍സ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

squirrel1-manതുടര്‍ന്ന് റോഡുകളിലെ ചപ്പുചവറുകള്‍ നിക്ഷേപിക്കുന്ന ബക്കറ്റുകളുടെ അടപ്പ് അണ്ണാന്‍മാര്‍ക്ക് തുറക്കാന്‍ പറ്റാത്ത വിധത്തിലുള്ളതാക്കി മാറ്റി. അണ്ണാന്‍ ഈ കുട്ടയില്‍ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത് എന്ന കാരണത്താലാണ് ഇവ അടച്ചത്. എന്നാല്‍ ഇതിന് ശേഷം അണ്ണാന്‍മാര്‍ കൂടുതല്‍ ആക്രമകാരികളായെന്നു ബ്രോക്കിന്‍സ് പറയുന്നു. ഇതിനിടയ്ക്കാണ് ഒരു അണ്ണാന്‍ ബ്രോക്കിന്‍സിന് എട്ടിന്റെ പണി കൊടുത്തത്. റോഡിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ബ്രോക്കിന്‍സിന് മുന്നിലേക്ക് ഒരു അണ്ണാന്‍ ചാടി വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബ്രോക്കിന്‍സ് അടുത്തുള്ള റോഡിലേക്ക് തെന്നി വീണു. ആക്രമണത്തില്‍ തലയ്ക്ക് പരിക്ക് പറ്റുകയും മൂക്കിന്റെ എല്ല് പൊട്ടുകയും ചെയ്തതിനെത്തുടര്‍ന്ന് ബ്രോക്കിന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. അപകടത്തില്‍ അണ്ണാന്‍ ചാവുകയും ചെയ്തു. അതൊരു സൂയിസൈഡ് ബോംബര്‍ ആയിരുന്നു എന്നാണ് ബ്രോക്കിന്‍സ് വിശേഷിപ്പിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day