|    Oct 22 Mon, 2018 7:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അണ്ടല്ലൂര്‍ സന്തോഷ് വധം :അന്വേഷണം ഊര്‍ജിതം

Published : 21st January 2017 | Posted By: fsq

 

തലശ്ശേരി: ധര്‍മടം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ്‌കുമാറിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്നു പോലിസ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആറുപേര്‍ക്കു പുറമെ രണ്ടുപേരെ കൂടി ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം എട്ടായി. എന്നാല്‍ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മാത്രമല്ല, കസ്റ്റഡിയിലുള്ളവരുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.പ്രതികളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, ആദ്യം കസ്റ്റഡിയിലെടുത്തവര്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പങ്കുള്ളവരാണെന്ന വിവരം പോലിസിനു ലഭിച്ചതായാണു സൂചന. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പാനൂര്‍, തലശ്ശേരി സിഐമാരും ധര്‍മടം എസ്‌ഐയും ഉള്‍പ്പെടുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. കൊലപാതകം നടന്ന അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്നു സന്തോഷ്‌കുമാറിന്റെ വീട് സന്ദര്‍ശിക്കും. എന്നാല്‍, സംഭവത്തില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്ന നിലപാട് സിപിഎം ആവര്‍ത്തിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss