|    Feb 19 Mon, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അണ്ടല്ലൂര്‍ സന്തോഷ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

Published : 25th January 2017 | Posted By: fsq

 

തലശ്ശേരി: അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷ്്കുമാറി(52)നെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ പാലയാട് വൈഷ്ണവ് എന്ന ബാബുക്കുട്ട(20)നെയാണ് പാനൂര്‍ സിഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എട്ടു പ്രതികളെയാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ഇതോടെ ഏഴ് പ്രതികള്‍ പിടിയിലായി. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു.വൈകീട്ടോടെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വൈഷ്ണവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സാധാരണയായി സിപിഎം കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകന്‍ കെ വിശ്വനു പകരം അഡ്വ. കെ പ്രത്യുവാണ് പ്രതികള്‍ക്കു വേണ്ടി വക്കാലത്ത് നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 18നു രാത്രി 11.30ഓടെയാണ് സന്തോഷ്‌കുമാര്‍ വീട്ടിനകത്ത് വെട്ടേറ്റു മരിച്ചത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും ആയുധങ്ങള്‍ കണ്ടെത്താനുമായി പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹരജിയില്‍ കോടതി ഇന്ന് തീര്‍പ്പ് കല്‍പിക്കും. തലശ്ശേരി ഡിവൈഎസ്പി പി പ്രിന്‍സ് അബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്‌ഐ സുരേഷ് തുടങ്ങിയവരാണ് കേസന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss