|    Aug 21 Tue, 2018 5:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 20 : വെനസ്വേലയും ഉറുഗ്വേയും സെമിയില്‍

Published : 5th June 2017 | Posted By: fsq

 

ദേജ്യോണ്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ വെനസ്വേലയും ഉറുഗ്വേയും സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 2-3ന് തോല്‍പിച്ച് ഉറുഗ്വേയും യുഎസ്എയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് വെനസ്വലേയും അവസാന നാലില്‍ കടക്കുകയായിരുന്നു. അനുവദിച്ച സമയത്ത് ഗോള്‍രഹിത സമനിലയില്‍ കലാശിച്ച വെനസ്വേല- യുഎസ്എ മല്‍സരം അധിക സമയത്തേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമില്‍ വെനസ്വേലയുടെ പെനറന്‍ഡ (96), ഫെറാറെസി (115) എന്നിവര്‍ വെനസ്വേലയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ എബോബിസ്സെ യുഎസിന്റെ ആശ്വാസഗോള്‍ പായിച്ചു. ആദ്യപകുതിയില്‍ മുന്നില്‍ നിന്ന പോര്‍ച്ചുഗലിനെ ഉറുഗ്വേ സമനിലയില്‍ കുരുക്കിയപ്പോള്‍ മല്‍സരം അധികസമയത്തേക്ക് നീണ്ടു. സില്‍വ, ഗോണ്‍സാല്‍വസ് എന്നിവര്‍ പോര്‍ച്ചുഗലിന് വേണ്ടിയും ബ്യൂണോയും വാല്‍വെര്‍ദെയും (പെനല്‍റ്റി) ഉറുഗ്വേക്ക് വേണ്ടിയും സ്‌കോര്‍ ചെയ്തു. അധികസമയത്ത് ഗോള്‍ വീഴാതെ വന്നപ്പോള്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. അവസാന മൂന്ന് പെനല്‍റ്റി നഷ്ടപ്പെടുത്തിയത് പോര്‍ച്ചുഗലിന് കനത്ത നഷ്ടമാവുകയായിരുന്നു. ഇന്ന് രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss