|    Feb 25 Sun, 2018 1:36 pm
FLASH NEWS
Home   >  Sports  >  Football  >  

അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ്: അര്‍ജന്റീനയ്ക്കും ജര്‍മനിക്കും ജയം

Published : 26th May 2017 | Posted By: ev sports


സോള്‍: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അര്‍ജന്റീന ഗുനിയയെ തകര്‍ത്തത്. ലൂയിസ് മാര്‍ക്കോസ് ടോറസിലൂടെ 33ാം മിനിറ്റില്‍ അക്കൗണ്ട് തുറന്ന അര്‍ജന്റീനയ്ക്ക് വേണ്ടി 43ാം മിനിറ്റില്‍ ലൗട്ടറോ മാര്‍ട്ടിന്‍സും 50ാം മിനിറ്റില്‍ ഫെഡറിക്കോ മേഷ്യസ് സറാക്കോയും 74ാം മിനിറ്റില്‍ മാര്‍ക്കോസ് സെനേസിയും 79ാം മിനിറ്റില്‍ ലൗട്ടറോ മാര്‍ട്ടിന്‍സും ഗോളുകള്‍ നേടി.
മറ്റൊരു മല്‍സരത്തില്‍ വനാട്ടുവിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനി പരാജയപ്പെടുത്തി. ജര്‍മനിക്ക് വേണ്ടി 27ാം മിനിറ്റില്‍ കെന്റു മാല്‍ക്കോം ബാഡു അക്കൗണ്ട് തുറന്നപ്പോള്‍ 32ാം മിനിറ്റില്‍ ഫാബിയന്‍ റീസും 51ാം മിനിറ്റില്‍ ഇമ്മാനുവേല്‍ യോഹയും ജര്‍മനിക്കായി വലകുലുക്കി. കടുത്ത പോരാട്ടം തന്നെ പുറത്തെടുത്ത വനാട്ടുവിന് വേണ്ടി 52ാം മിനിറ്റിലും 77ാംമിനിറ്റിലും ബോങ്ക് കാലോ ഗോള്‍ നേടിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. കരുത്തരായ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. 56ാം മിനിറ്റില്‍ കീറണ്‍ ഡൊവല്ലാണ് ഇംഗ്ലണ്ടിന് വേണ്ടി ആശ്വാസഗോള്‍ നേടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss