|    May 22 Tue, 2018 5:41 pm
FLASH NEWS
Home   >  Sports  >  Football  >  

അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

Published : 11th June 2017 | Posted By: ev sports


സുവോന്‍(ദക്ഷിണ കൊറിയ): അണ്ടര്‍ ട്വന്റി ഫുട്‌ബോള്‍ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ഫൈനലില്‍ വെനിസ്വേലയെ ഏക പക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ യുവനിര വിജയം ആഘോഷിച്ചത്. 1966ല്‍ നേടിയ ലോകകപ്പിന് ശേഷം ഇതുവരെ അന്താരാഷ്ട്ര കിരീടത്തില്‍ മുത്തമിടാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ടിന്റെ ദുര്‍വിധിയെ യുവതാരങ്ങള്‍ വിജയം കൊണ്ട് തിരുത്തി എഴുതി. 35ാം മിനിറ്റില്‍ എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ കാല്‍വര്‍ട്ട് ലെവിനാണ് ഇംഗ്ലണ്ടിന് വിജയ ഗോള്‍ സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റി തടഞ്ഞ ഇംഗ്ലണ്ട് ഗോളി ഫ്രഡ്ഡി വുഡ്മാന്റെ മികവും ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണായകമായി. ഫൈനലില്‍ തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ ആദ്യമായി കളിച്ചു എന്ന അഭിമാനത്തോടെയാണ് വെനിസ്വേല തിരിച്ചുവണ്ടി കയറിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss