|    Jun 20 Wed, 2018 1:53 am
Home   >  Sports  >  Football  >  

അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ്; ഫ്രാന്‍സിനും ഹോണ്ടുറാസിനും ഏകപക്ഷീയ ജയം

Published : 28th May 2017 | Posted By: ev sports


ദേജിയോണ്‍: അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സിനും ഹോണ്ടുറാസിനും ഏകപക്ഷീയ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് ന്യൂസിലന്‍ഡിനെ തോല്‍പിച്ചപ്പോള്‍ അതേ ഗോള്‍നിലയില്‍ വിയറ്റ്‌നാമിനെതിരേ ഹോണ്ടുറാസും ജയം നേടി. പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ഫ്രാന്‍സിന് വേണ്ടി മൂന്നാം റൗണ്ട് മല്‍സരത്തില്‍ 22, 37 മിനിറ്റുകൡലായി സെന്റ് മാക്‌സ്മിന്‍ ഇരട്ടഗോള്‍ നേടി. മൂന്നാംസ്ഥാനം നേടാനുള്ള റാങ്കിങില്‍ അവസാന സ്ഥാനക്കാരായ ഹോണ്ടുറാസിന്റെ ആദ്യജയമായിരുന്നു ഇന്നലത്തേത്. 76, 93 മിനിറ്റുകളിലായി വുവെല്‍റ്റോയുടെ അസിസ്റ്റില്‍ സാന്റെല്‍ ക്രൂസ്, ജോര്‍ജ് അല്‍വാരെസ് എന്നിവരുടെ ഗോളിലാണ് ഹോണ്ടുറാസ് ജയം പിടിച്ചത്.
അതേസമയം, യുഎസ്എ- സൗദി അറേബ്യ മല്‍സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ലെനനും അല്‍ അംരിയും ഗോളുകള്‍ നേടി. ഇന്നലെ നടന്ന സെനഗല്‍- ഇക്വഡോര്‍ മല്‍സരം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss