|    Jan 24 Wed, 2018 5:29 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍: ഇന്ത്യ ഇന്നു നമീബിയക്കെതിരേ

Published : 6th February 2016 | Posted By: SMR

ഫത്തുല്ല: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കിരീടഫേവറിറ്റുകളും മുന്‍ ചാംപ്യന്‍മാരുമായ ഇന്ത്യ ഇന്നിറങ്ങും. ദുര്‍ബലരായ നമീബിയയാണ് ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തേ ഗ്രൂപ്പ് ഡിയിലെ മൂന്നു മല്‍സരങ്ങളിലും ആധികാരിക വിജയം നേടിയാണ് ഇന്ത്യ അവസാന എട്ടിലേക്കു കുതിച്ചത്. അയര്‍ലന്‍ഡിനെ തകര്‍ത്ത് അരങ്ങേറിയ ഇന്ത്യ ന്യൂസിലന്‍ഡിനെയും നേപ്പാളിനെയും നിഷ്പ്രഭരാക്കി. എന്നാല്‍ നമീബിയയെ നിസാരരായി കാണാന്‍ ഇന്ത്യ തയ്യാറാവില്ല. കാരണം നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്കയ്ക്കു മടക്കടിക്കറ്റ് നല്‍കിയാണ് നമീബിയ നോക്കൗട്ട്‌റൗണ്ടില്‍ ഇടംപിടിച്ചത്.
ടൂര്‍ണമെന്റിലെ ആദ്യ രണ്ടു കളികളിലും നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ നേപ്പാളിനെതിരേ അര്‍ധസെഞ്ച്വറി നേടി ഫോം വീണ്ടെടുത്തത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും. ബാറ്റിങില്‍ റിഷബ് പാന്ത്, സര്‍ഫ്രാസ് ഖാന്‍ എന്നിവരുടെ മികച്ച ഫോ മും ഇന്ത്യക്കു മുതല്‍ക്കൂട്ടാണ്. നേപ്പാളിനെതിരേ പാന്ത് ടൂര്‍ണമെ ന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day