|    May 26 Fri, 2017 10:13 pm
FLASH NEWS

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ജയത്തോടെ തുടങ്ങി

Published : 29th January 2016 | Posted By: swapna en

ധക്ക: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ ജയത്തോടെ തുടങ്ങി. ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ 79 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ന്യൂസിലന്‍ഡിനെ നേപ്പാള്‍ 32 റണ്‍സിന് അട്ടിമറിച്ചു. ഗ്രൂപ്പ് ബിയില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനെയും ശ്രീലങ്ക കാനഡയെയും തോല്‍പ്പിച്ചു.അയര്‍ലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പതു വിക്കറ്റിന് 268 റണ്‍സാണ് നേടിയത്. സര്‍ഫ്രാസ് ഖാനും (74) വാഷിങ്ടണ്‍ സുന്ദറുമാണ് (62) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നാലിന് 55 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യയെ കരകയറ്റിയത് അഞ്ചാം വിക്കറ്റില്‍ സര്‍ഫ്രാസും സുന്ദറും ചേര്‍ന്നെടുത്ത 110 റണ്‍സാണ്. അയര്‍ലന്‍ഡിന്റെ മറുപടി അഞ്ചു പന്ത് ശേഷിക്കെ 189 റണ്‍സില്‍ അവസാനിച്ചു. രാഹുല്‍ ബാത്തം ഇന്ത്യക്കുവേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തി. സര്‍ഫ്രാസാണ് കളിയിലെ താരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day