|    Jan 19 Thu, 2017 2:25 pm
FLASH NEWS

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: നാടകീയ ജയത്തോടെ വിന്‍ഡീസ് ക്വാര്‍ട്ടറില്‍

Published : 3rd February 2016 | Posted By: SMR

ധക്ക: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് നാടകീയ ജയം. ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ വിന്‍ഡീസ് സിംബാബ്‌വെയെ രണ്ട് റണ്‍സിന് മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 226 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കേ 224 റണ്‍സിന് സിംബാബ്‌വെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ മല്‍സരം സിംബാബ്‌വെയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍, അവസാന നാലു വിക്കറ്റുകള്‍ 15 റണ്‍സെടുക്കുന്നതിനിടെ നഷ്ടപ്പെടുത്തി സിംബാബ്‌വെ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ടിനു പിന്നാലെ വിന്‍ഡീസും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍, വിന്‍ഡീസിനോടെറ്റ തോല്‍വിയോടെ സിംബാബ്‌വെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയും ചെയ്തു.
ഇന്നലെ നടന്ന മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയരായ ബംഗ്ലാദേശും നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്കയും ജയം കരസ്ഥമാക്കി. ഗ്രൂപ്പ് ചാംപ്യന്‍മാരെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ബംഗ്ലാദേശ് എട്ടു വിക്കറ്റിന് നമീബിയയെ മറികടക്കുകയായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്ക സ്‌കോട്ട്‌ലന്‍ഡിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ആശ്വാസ ജയം കൈക്കലാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക