|    Jun 25 Mon, 2018 3:35 pm
Home   >  Sports  >  Cricket  >  

അണ്ടര്‍ 19 ക്രിക്കറ്റ് ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് താരങ്ങള്‍

Published : 4th February 2018 | Posted By: vishnu vis

ദുബയ്: അണ്ടര്‍ 19 ലോകകപ്പ് കീരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ശുഭവാര്‍ത്ത നല്‍കി ഇന്ത്യന്‍ കൗമാരങ്ങള്‍. ഇന്നലെ ഐസിസി ഇറക്കിയ അണ്ടര്‍ 19 ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് താരങ്ങള്‍ ഇടം നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ പൃഥ്വി ഷായും ഇന്ത്യന്‍ വിജയത്തിന് നെടും തൂണായ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ ഫൈനല്‍ മല്‍സരത്തിലെ വിജയശില്‍പി മന്‍ജോത് കല്‍റയും വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തിയ അനുകൂല്‍ റോയും മികച്ച ഫാസ്റ്റ് ബൗളര്‍ കമലേഷ് നാഗര്‍കോട്ടിയുമാണ് ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. മുമ്പ് ലോകക്രിക്കറ്റില്‍ വാഴ്ത്തപ്പെട്ട താരങ്ങളായ വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍  ഇയാന്‍ ബിഷപ്, മുന്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ അന്‍ജൂം ചോപ്ര, മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ജെഫ് ക്രൗ, ആസ്‌ത്രേലിയന്‍ ഓള്‍ റൗണ്ടര്‍ ടോം മൂഡി, മാധ്യമപ്രവര്‍ത്തകനായ ശശാങ്ക് കിശോര്‍ എന്നിവരടങ്ങിയ പാനലാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ റേനാര്‍ഡ് വാന്‍ ടോന്‍ഡോറിനെ ആറ് രാജ്യങ്ങളിലെ താരങ്ങളടങ്ങിയ ലോക ഇലവന്റെ ക്യാപ്റ്റനായും ഐസിസി നിയമിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss