|    Oct 23 Tue, 2018 3:53 am
FLASH NEWS
Home   >  Sports  >  Cricket  >  

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: പൃഥിവ് ഷാ ഇന്ത്യയെ നയിക്കും

Published : 3rd December 2017 | Posted By: vishnu vis

മുംബൈ: 2018ല്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മുംബൈ താരം പൃഥിവ് ഷാ നയിക്കും. രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് പൃഥിവിനെ നായക പദവിയിലേക്കെത്തിച്ചത്. പഞ്ചാബ് താരം ഷുബ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. 15 അംഗ ടീമിനെയാണ് ലോകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യ അണ്ടര്‍ 19 ടീം മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പുറത്തായിരുന്നു.  ജനുവരി 13 മുതല്‍ ന്യൂസിലന്‍ഡിലാണ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss