|    May 28 Sun, 2017 8:47 am
FLASH NEWS

അണ്ടര്‍ 18 ഹോക്കി: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കിയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്നലെ നടന്ന സെമിയി ല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തുരത്തിയത്.
കളിയുടെ തുടക്കം മുതല്‍ മികച്ചുനിന്ന ഇന്ത്യ എതിരാളികള്‍ക്ക് തിരിച്ചടിക്കാനുള്ള ഒരു പഴുതും നല്‍കിയില്ല. ഒന്നാംപകുതിയില്‍ത്തന്നെ രണ്ടു ഗോളുകള്‍ നേടി ഇന്ത്യ പിടിമുറുക്കിയിരു ന്നു. രണ്ടാംപകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ഇന്ത്യ ജയമുറപ്പാക്കി. ശിവം ആനന്ദ്, ദില്‍പ്രീത് സിങ്, നീലം സഞ്ജീവ് എന്നിവ രാണ് ഇന്ത്യന്‍ സ്‌കോറര്‍മാര്‍.
ഇന്നു നടക്കുന്ന ഫൈനലി ല്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗ്ലാദേശ് 5-4ന് ഇന്ത്യയെ കീഴടക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day