|    Jun 20 Wed, 2018 11:23 am
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 18 ഹോക്കി: ഇന്ത്യ ജേതാക്കള്‍

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി:അണ്ടര്‍ 18 ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യ ജേതാക്കള്‍.ഫൈനലില്‍ ബംഗ്ലാദേശിനെ 5-4 ന് തോല്‍പിച്ചാണ് ഇന്ത്യന്‍ യുവനിര കപ്പ് നേടിയത്.അവസാനമായി ഇന്ത്യ ബംഗ്ലാദേശിനെ നേരിട്ടപ്പോള്‍ 5-4 ന് ഇന്ത്യയെ തോല്‍പിച്ചതിന് മധുര പ്രതികാരമായിരുന്നു ഇന്ത്യ നടത്തിയത്.
ആദ്യ പകുതിയില്‍ 1-1 സമനിലയില്‍ പിരിഞ്ഞതിന് ശേഷം രണ്ടാം പകുതിയില്‍ ഇന്ത്യ 3-2 എന്ന നിലയില്‍ ലീഡ് നേടി.മല്‍സരം 13 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് ഒപ്പമെത്തി.കളിതീരാന്‍ 20 സെക്കന്റ് ബാക്കിനില്‍ക്കെയാണ് ഇന്ത്യ വിജയഗോള്‍ സ്വന്തമാക്കിയത്.
ഹരീന്ദ്ര സിങിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ യുവനിര സെമിയില്‍ ചിരവൈരികളായ പാകിസ്താനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ്  ഫൈനലില്‍ എത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss