|    Oct 17 Wed, 2018 10:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അണ്ടര്‍ 17 വേള്‍ഡ് കപ്പ് : വാടകക്കാരെ ഒഴിപ്പിക്കരുതെന്ന ഹരജിയില്‍ വാദം ഇന്ന്

Published : 16th September 2017 | Posted By: fsq

 

കൊച്ചി: ഫിഫയുടെ അണ്ടര്‍ 17 വേള്‍ഡ് കപ്പ് മല്‍സരങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകക്കാരെ ഒഴിപ്പിക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി ഇന്നു വിശദമായി വാദംകേള്‍ക്കും.  അടുത്തമാസം നടക്കുന്ന മല്‍സരങ്ങള്‍ക്കായി ഇന്നലെ മുതല്‍ മല്‍സരങ്ങള്‍ തീരുന്നതു വരെ കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന് ആവശ്യപ്പെട്ടാണ് വിശാല കൊച്ചി വികസന അതോറിറ്റി നോട്ടീസ് നല്‍കിയത്. ഇതിനെതിരേ 48ഓളം സ്ഥാപന ഉടമകളാണു ഹൈക്കോടതിയെ സമീപിച്ചത്.ഇന്നലെ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ ഒഴിയാന്‍ മതിയായ സമയം കടയുടമകള്‍ക്കു നല്‍കിയില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ഈ മാസം 25 വരെ ഒഴിയാന്‍ സമയം നല്‍കാമെന്നും സ്റ്റേഡിയം കായികാവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കായാണു സ്ഥാപിച്ചതെന്നും ജിസിഡിഎ മറുപടി നല്‍കി. വാടകക്കാര്‍ക്കു മതിയായ സമയം നല്‍കിയില്ലെന്നു വീണ്ടും വിമര്‍ശനമുന്നയിച്ച കോടതി കടക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കുമോയെന്നും ജീവനക്കാരുടെയും മറ്റും ഉപജീവനമാര്‍ഗത്തെക്കുറിച്ച് എന്താണു പറയാനുള്ളതെന്നും ആരാഞ്ഞു.  സ്വേച്ഛപരമായാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അവര്‍ക്കു തലങ്ങും വിലങ്ങും ഓടാനാവില്ല. 50 ലക്ഷം രൂപ രജിസ്ട്രിയില്‍ കെട്ടിവയ്ക്കാനാവുമോയെന്നും കോടതി ചോദിച്ചു. ഫിഫയുമായി കരാറുണ്ടാക്കിയ ഉടന്‍ വാടകക്കാര്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കാമായിരുന്നു. ഒരു മാസമെങ്കിലും സമയം നല്‍കണമായിരുന്നു. ഒരാഴ്ച നല്‍കിയാല്‍ എന്ത് ചെയ്യും. തയ്യാറെടുപ്പിനു പോലും സമയമില്ല. സ്‌പോര്‍ട്‌സും ഉപജീവനമാര്‍ഗവും താരതമ്യം ചെയ്യുകയാണെങ്കില്‍ ഭരണഘടനാപരമായി ഉപജീവനമാര്‍ഗത്തിനാണു പ്രാധാന്യം നല്‍കുക. വാടകക്കാരുടെ സ്ഥാപനങ്ങളിലെ കണക്കെടുപ്പിനും മറ്റും കലക്ടര്‍ അധ്യക്ഷനായി സമിതി രൂപീകരിക്കുന്ന കാര്യം ആലോചിച്ചുകൂടേയെന്നും കോടതി വാക്കാല്‍ ചോദിച്ചു. കേസില്‍ കക്ഷിചേരാന്‍ എതാനും ചിലര്‍ കൂടി ഇന്നലെ എത്തിയിരുന്നു. ഇവരുടെ അപേക്ഷ കൂടി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss