|    Oct 20 Fri, 2017 12:05 am

അണ്ടര്‍ 17 വേള്‍ഡ് കപ്പ്: ബോള്‍റണ്‍ റാലി ഇന്ന് ജില്ലയില്‍

Published : 5th October 2017 | Posted By: fsq

 

തൊടുപുഴ: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകപ്പിന്റെ പ്രചരണാര്‍ത്ഥമുള്ള ബോള്‍റണ്‍ റാലിക്ക് ഇന്ന് രാവിലെ  11ന് നെല്ലാപ്പാറയില്‍ സ്വീകരണം നല്‍കും. വിവിധ കായിക-സാമൂഹിക,സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരെ അണിനിരത്തിയാണ് ബോള്‍ റണ്‍ റാലിക്ക് സ്വീകരണമൊരുക്കിയിരിക്കുന്നതെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ് അറിയിച്ചു. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി, എംഎല്‍എമാരായ പിജെ ജോസഫ്, എസ് രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍, റോഷി അഗസ്റ്റ്യന്‍, ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ തൊടുപുഴ തഹസില്‍ദാര്‍ ഷൈജു ജേക്കബ്ബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ്, തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍  റ്റി.കെ സുധാകരന്‍ നായര്‍, മുന്‍സിപ്പല്‍ കൗണ്‍സിലേഴ്‌സ്,  തൊടുപുഴ ഡിവൈഎസ് പി  എന്‍എന്‍ പ്രസാദ്, ദ്രോണാചാര്യ  കെ.പി തോമസ് മാഷ്, പി എ സലിംകുട്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി  എല്‍ മായാദേവി, നെഹ്‌റുയുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ കെ ഹരിലാല്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വി  എസ് ബിന്ദു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കായിക സംഘടനാ ഭാരവാഹികള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍, എന്‍ സിസി വോളന്റിയര്‍മാര്‍, എസ്പി സി കേഡറ്റ്മാര്‍ പങ്കാളികളാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക