|    Jul 20 Fri, 2018 4:46 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 17 ലോകകപ്പ്: സാമാജികരുടെ സൗഹൃദമല്‍സരം;സ്പീക്കര്‍ ഇലവന് മുന്നില്‍ മുഖ്യമന്ത്രി ഇലവന് അടിതെറ്റി

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: അണ്ടര്‍ 17 ലോകകപ്പ് മല്‍സരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന നിയമസഭാ സാമാജികരുടെ സൗഹൃദ മല്‍സരം ആവേശമായി. ടി വി രാജേഷ് എംഎല്‍എ നയിച്ച സ്പീക്കര്‍ ഇലവന്‍ ഷാഫി പറമ്പില്‍ എംഎല്‍എ നയിച്ച മുഖ്യമന്ത്രി ഇലവനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു സ്പീക്കര്‍ ഇലവന്റെ വിജയം. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ആര്‍ രാജേഷ്, രാജു എബ്രഹാം, ടി വി രാജേഷ് എന്നിവര്‍ സ്പീക്കര്‍ ഇലവനു വേണ്ടി ഗോളടിച്ചു.  മുഖ്യമന്ത്രി ഇലവനു വേണ്ടി  ഷാഫി പറമ്പില്‍ ഒരുഗോളും അടിച്ചു.  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പന്ത് തട്ടി മല്‍സരം ഉദ്ഘാടനം ചെയ്തു.  ഇന്നലെ സംസ്ഥാനത്തൊട്ടാകെ നടന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടി രണ്ട് മില്യണ്‍ ഗോള്‍ സ്‌കോര്‍ ചെയ്തുവെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.  മല്‍സരത്തിന്റെ ആദ്യപകുതി കഴിഞ്ഞപ്പോഴും ഇരുടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഈ മല്‍സരത്തിനുശേഷം സിവില്‍ സര്‍വീസ് എ, ബി ടീമുകള്‍ തമ്മിലുളള മല്‍സരവും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss