|    Feb 20 Mon, 2017 9:57 pm
FLASH NEWS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യമുദ്ര പ്രകാശനം ഡല്‍ഹിയിലേക്കു മാറ്റി

Published : 24th November 2016 | Posted By: SMR

കൊച്ചി: 2017ല്‍ നടക്കുന്ന അണ്ട ര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ വേദിയായ കൊച്ചിയില്‍ നടത്താനിരുന്ന ലോകകപ്പിന്റെ ഭാഗ്യമുദ്ര പ്രകാശനം മാറ്റി. നാളെ നടത്താനിരുന്ന ചടങ്ങാണ് ഡ ല്‍ഹിയിലേക്കു മാറ്റിയത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ കൊച്ചി ആദ്യ വേദിയായി പ്രഖ്യാപിച്ചശേഷം നവംബര്‍ 14 ന് ശിശുദിനത്തില്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തി ല്‍ നടക്കുന്ന ചടങ്ങില്‍ ഭാഗ്യമുദ്ര പ്രകാശനം നടത്തുമെന്നായിരുന്നു ഫിഫ സംഘം അറിയിച്ചിരുന്നത്. പിന്നീട് ഇത് 25ലേക്ക് മാറ്റി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വേദിയും മാറ്റിയിരിക്കുന്നത്.
ഫിഫ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് വേദി ഡല്‍ഹിയിലേക്കു മാറ്റിയതെന്ന് കെഎഫ്എ അറിയിച്ചു. ചാംപ്യന്‍ഷിപ്പിന്റെ ലോഗോ കഴിഞ്ഞ സപ്തംബറില്‍ ഗോവയില്‍ നടന്ന ചടങ്ങി ല്‍ പുറത്തിറക്കിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക