|    Mar 30 Thu, 2017 12:25 pm
FLASH NEWS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: കലൂര്‍ സ്‌റ്റേഡിയം വേദിയാവുമോയെന്ന് ഒക്ടോബര്‍ 18ന് അറിയാം

Published : 23rd August 2016 | Posted By: SMR

കൊച്ചി: അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വേദിയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഒക്ടോബര്‍ 18ന് ഫിഫയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്റ്റേഡിയം പരിശോധിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടന്നുവരുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനത്തിന്റെ അവലോകനയോഗത്തിനു ശേഷം  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒക്ടോബര്‍ 18ലെ  ഫിഫയുടെ അന്തിമ പരിശോധക്കു ശേഷം പ്രഖ്യാപനം ഉണ്ടാവും. ഫിഫ സംഘം എത്തുന്നതിന് മുമ്പായി ഒക്ടോബര്‍ 10ന് കായിക മന്ത്രി ഇ പി ജയരാജനും, താനും എംഎല്‍എമാരുമടങ്ങുന്ന നിയമസഭാ പ്രതിനിധി സംഘം സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തുമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഫിഫ നിര്‍ദേശിച്ച നിലവാരത്തില്‍ സ്‌റ്റേഡിയം എത്തിക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ടൂര്‍ണമെന്റിന്റെ നോഡല്‍ ഓഫിസറായ മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും എല്ലാവരും ഒത്തരുമയോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.   ഫിഫ പ്രതിനിധി റോമ ഖന്ന, എംഎല്‍എമാരായ പി ടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. രേണു രാജ്, ടൂര്‍ണമെന്റിന്റെ നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ്, വിവിധ ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ പുതുതായി പുല്ലുവച്ചു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി  നിര്‍വഹിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day