|    Jan 19 Thu, 2017 2:21 pm
FLASH NEWS

അണ്ടര്‍ 17 ലോകകപ്പ്: ഫിഫ സംഘം കൊച്ചിയില്‍

Published : 19th October 2016 | Posted By: SMR

കൊച്ചി: അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന  അണ്ടര്‍ 17 ലോകകപ്പിനുള്ള സാധ്യതാ വേദികളിലെ മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ട പരിശോധനയ്ക്കായി ഫിഫയുടെ ഉന്നതതല സംഘം കൊച്ചിയിലെത്തി. സാധ്യതാ പട്ടികയിലുള്ള ആറു വേദികളിലെ സന്ദര്‍ശനത്തിനായി അണ്ടര്‍17 ലോകകപ്പ് ഇവന്റ് മാനേജര്‍ മരിയോണ്‍ മേയര്‍, പ്രൊജക്റ്റ് ലീഡര്‍ ട്രേസി ലൂ എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ പ്രതിനിധി സംഘമാണ് എത്തിയത്. 25 വരെ സംഘം ഇന്ത്യയിലുണ്ടാവും. ഇന്ന് രാവിലെ സംഘം ചാംപ്യന്‍ഷിപ്പിന്റെ കേരളത്തിലെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.നവി മുംബൈ, ഗോവ, ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സന്ദര്‍ശിച്ച്  സംഘം നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അടുത്ത വര്‍ഷം സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലാണ് അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക