|    Nov 24 Fri, 2017 7:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 17 ലോകകപ്പ് : നന്ദിയറിയിച്ച് ഇന്‍ഫന്റീനോ

Published : 7th November 2017 | Posted By: fsq

 

സൂറിച്ച്: അണ്ടര്‍ 17 ലോകകപ്പ് ഭംഗിയായി നടത്താന്‍ സഹായിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോ കത്തയച്ചു. കൊല്‍ക്കത്തയിലെ കലാശപ്പോരാട്ടം നേരില്‍കണ്ട് തിരികെ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ ശേഷമാണ് ഇന്‍ഫന്റീനോ മോദിക്ക് കത്തയച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്തതിനാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിക്കാത്തതിലുള്ള ക്ഷമാപണവും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.”ഒരിക്കലും മറക്കാനാവാത്ത തരത്തിലുള്ള ആതിഥ്യമാണ് ഇന്ത്യ അണ്ടര്‍ 17 ഫുട്‌ബോളിനായി ഒരുക്കിയത്. ഇതിന് താങ്കളോടും മല്‍സരവേദികളൊരുക്കിയ പ്രാദേശിക സംഘാടകരോടും ഫിഫ കടപ്പെട്ടിരിക്കുന്നു. താങ്കളുമായി കൂടിക്കാഴ്ച നടത്താനാവാത്തതില്‍ ദു:ഖമുണ്ട്. എന്നാല്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ടു ഭാവിയില്‍ ഇനിയും അതിന് അവസരങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്” കത്തില്‍ ഇന്‍ഫന്റീനോ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക