|    Oct 18 Thu, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 17 ലോകകപ്പ് : കൊളംബിയക്ക് പിന്നാലെ ന്യൂസിലന്‍ഡും പറന്നിറങ്ങി

Published : 23rd September 2017 | Posted By: fsq

 

മുംബൈ: കൗമാരപോരാട്ടത്തിനുള്ള ലോക താരങ്ങള്‍ ഇന്ത്യയിലേക്കെത്തിത്തുടങ്ങി. മല്‍സരത്തിനായി ആദ്യമെത്തിയ വിദേശ ടീമായ കൊളംബിയക്കു പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെ ന്യൂസിലന്‍ഡ് ടീമും മുംബെയില്‍ പറന്നിറങ്ങി.ടീമിന്റെ പരിശീലകനും മുന്‍ ന്യൂസിലന്‍ഡ് അന്താരാഷ്ട്ര താരവുമായ ഡാനിഹെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെത്തിയത്. മുംബൈ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ടീമംഗങ്ങളെ സ്വീകരിച്ചു. തുടര്‍ന്നു ടീമംഗങ്ങള്‍ താമസ സ്ഥലമായ മുംബെ അന്ധേരിയിലെ സുബുര്‍ബാന്‍ ഹോട്ടലിലേക്കു തിരിച്ചു. അടുത്തമാസം ആറിന് തുര്‍ക്കിയുമായാണ് ന്യൂസിലന്‍ഡിന്റെ ആദ്യ മല്‍സരം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു കൊളംബിയന്‍ ടീം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കോച്ച് ഒര്‍ലാന്റോ റെസ്ട്രപ്പോയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആദ്യ വിദേശ ടീമായി ഇന്ത്യയിലെത്തിയത്. 27 അംഗ സംഘമായിരുന്നു കൊളംബിയന്‍ സ്‌ക്വാഡിലുണ്ടായിരുന്നത്. ഇനി 26നായിരിക്കും വിദേശ ടീമുകള്‍ എത്തുക. തുര്‍ക്കി, ബ്രസീല്‍ ടീമുകളാണ് അന്നേ ദിവസം ഇന്ത്യയിലെത്തുന്നത്. പരാഗ്വയ് (29), ജര്‍മനി (30). ഫ്രാന്‍സ്, യുഎസ്, ചിലി (ഒക്ടോബര്‍ 1), ഘാന, മാലി (ഒക്ടോബര്‍ 2), ഉത്തരകൊറിയ, ഇറാന്‍, ഗിനിയ, കോസ്റ്ററിക്ക, നൈജര്‍, ജപ്പാ ന്‍, സ്‌പെയിന്‍ (ഒക്ടോബര്‍ 3), ഹോണ്ടുറാസ്, ന്യൂകാലിഡോണിയ, ഇറാഖ്, മെക്‌സിക്കോ (ഒക്ടോബര്‍ 4) എന്നിങ്ങനെയാണ് മറ്റു ടീമുകള്‍ ഇന്ത്യയിലെത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss