|    Jul 21 Sat, 2018 5:40 am
FLASH NEWS
Home   >  Sports  >  Football  >  

അണ്ടര്‍ 17 ലോകകപ്പ്; ആവേശമായി സാമാജികരുടെ സൗഹൃദമല്‍സരം സ്പീക്കര്‍ ഇലവന് മുന്നില്‍ മുഖ്യമന്ത്രി ഇലവന് അടിതെറ്റി

Published : 27th September 2017 | Posted By: ev sports


    
തിരുവനന്തപുരം: അണ്ടര്‍ 17 ലോകകപ്പ് മല്‍സരത്തിന് എൈക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന നിയമസഭാ സാമാജികരുടെ സൗഹൃദ മല്‍സരം ആവേശമായി. ടി വി രാജേഷ് എംഎല്‍എ നയിച്ച സ്പീക്കര്‍ ഇലവന്‍ ഷാഫി പറമ്പില്‍ എംഎല്‍എ നയിച്ച മുഖ്യമന്ത്രി ഇലവനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു സ്പീക്കര്‍ ഇലവന്റെ വിജയം. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ആര്‍ രാജേഷ്, രാജു എബ്രഹാം, ടി വി രാജേഷ് എന്നിവര്‍ സ്പീക്കര്‍ ഇലവനു വേണ്ടി ഗോളടിച്ചു.  മുഖ്യമന്ത്രി ഇലവനു വേണ്ടി  ഷാഫി പറമ്പില്‍ ഒരുഗോളും അടിച്ചു. മല്‍സരത്തിനു മുന്നോടിയായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, കെ ടി ജലീല്‍, കെ രാജു, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പന്ത് തട്ടി മല്‍സരം ഉദ്ഘാടനം ചെയ്തു.  ഇന്നലെ സംസ്ഥാനത്തൊട്ടാകെ നടന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടി രണ്ട് മില്യണ്‍ ഗോള്‍ സ്‌കോര്‍ ചെയ്തുവെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ടി വി ഇബ്രാഹിം, ബി സത്യന്‍, എ എം ആരിഫ്, വി ജോയ്, യു ആര്‍ പ്രദീപ്, എല്‍ദോ എബ്രഹാം എന്നീ എംഎല്‍എമാരും ടി ഗിരിശങ്കര്‍, ഫിറോസ്, ബൈജു, നന്ദകുമാര്‍ എന്നിവരും മന്ത്രി കെ ടി ജലീലും മുഖ്യമന്ത്രി ഇലവനുവേണ്ടി കളത്തില്‍ ഇറങ്ങി.
സ്പീക്കര്‍ ഇലവനു വേണ്ടി കളത്തില്‍ ഇറങ്ങിയത് എംഎല്‍എമാരായ വി ടി ബല്‍റാം, ആര്‍ രാജേഷ്, എന്‍ ഷംസുദ്ദീന്‍, കോവൂര്‍ കുഞ്ഞുമോന്‍, എല്‍ദോസ് പി കുന്നപ്പിളളില്‍, റോഷി അഗസ്റ്റിന്‍, എം നൗഷാദ്, രാജു എബ്രഹാം എന്നിവരും  സുധീര്‍ഖാന്‍, മൊയ്തീന്‍ ഹുസൈന്‍, പ്രസാദ്, ബിബിന്‍ എന്നിവരും മന്ത്രി കെ രാജുവുമാണ്. മൊയ്തീന്‍ ഹുസൈന്‍ സ്പീക്കര്‍ ഇലവന്‍ ടീമിന്റെയും ഫിറോസ് മുഖ്യമന്ത്രി ഇലവന്‍ ടീമിന്റെയും ഗോള്‍വല കാത്തു. മല്‍സരത്തിന്റെ ആദ്യപകുതി കഴിഞ്ഞപ്പോഴും ഇരുടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും വി എസ് സുനില്‍ കുമാറും എം എം മണിയും കളത്തിലിറങ്ങി. രാഹുല്‍, അഭിലാഷ്, അഷറഫ്, അലക്‌സ് എന്നിവര്‍ കളി നിയന്ത്രിച്ചു.  ഈ മല്‍സരത്തിനുശേഷം സിവില്‍ സര്‍വീസ് എ, ബി ടീമുകള്‍ തമ്മിലുളള മല്‍സരവും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss