|    Oct 23 Tue, 2018 6:15 am
FLASH NEWS
Home   >  Sports  >  Football  >  

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് : ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

Published : 9th September 2017 | Posted By: ev sports


കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 21 അംഗ ടീമിനെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ (സിബിഎഫ്) പ്രഖ്യാപിച്ചത്. വെനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടുന്ന ബ്രസീല്‍ ടീം ഈ മാസം 25ന് ഇന്ത്യയിലെത്തും. ബ്രസീലിയന്‍ ലീഗില്‍ ഫ്‌ളെമന്‍ഗോയുടെ താരമായ വെനീഷ്യസ് ജൂനിയര്‍ ദക്ഷിണ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ഏഴ് ഗോളുകള്‍ അടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പിലെ മികച്ച താരമായും വെനീഷ്യസിനെ തിരഞ്ഞെടുത്തിരുന്നു. 17വയസ്‌കാരനായ വെനീഷ്യസ് സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡുമായും കരാറിലൊപ്പിട്ടിരുന്നു. സ്‌പെയിന്‍, കൊറിയ ഡിപിആര്‍, നൈഗര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്രസീലുള്ളത്. ബ്രസീലിന്റെ ആദ്യ മല്‍സരം ഒക്ടോബര്‍ ഏഴിന് സ്‌പെയിനെതിരെയാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ 28വരെയാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നത്.
ടീം: (ഗോള്‍ കീപ്പര്‍മാര്‍)ഗബ്രിയേല്‍ ബ്രാസോ, ലൂക്കാസ് അലക്‌സാണ്ട്രേ, യൂരി സേന ,( പ്രതിരോധ നിര താരങ്ങള്‍) വീസ്‌ലി, ലൂവാന്‍ കാന്‍ഡിഡോ, വിവേഴ്‌സണ്‍, ലൂക്കാസ് ഹാള്‍ട്ടര്‍, മാത്യൂസ് സ്‌റ്റോക്കിള്‍, റോഡ്രിഗോ ഗുത്ത്, വിറ്റര്‍ എഡ്വാര്‍ഡോ ,  മധ്യനിര താരങ്ങള്‍) അലന്‍സീഞ്ഞോ, മാര്‍ക്കോസ് അന്റോണിയോ, റോഡ്രിഗോ നെസ്റ്റര്‍, വിക്ടര്‍ ബോബ്‌സിന്‍, വിക്ടര്‍ യാന്‍, വിറ്റീഞ്ഞോ, (മുന്നേറ്റനിര താരങ്ങള്‍) ബ്രീണര്‍, ലിന്‍കോലിന്‍, പൗലീഞ്ഞോ, വിനീഷ്യസ് ജൂനിയര്‍, യൂരി ആല്‍ബെര്‍ട്ടോ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss