|    Sep 26 Tue, 2017 2:37 pm
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 17 ദേശീയ ഫുട്‌ബോള്‍: കേരളം ഫൈനലില്‍

Published : 25th November 2016 | Posted By: SMR

പോര്‍ട്ട് ബ്ലെയര്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നടക്കുന്ന അണ്ടര്‍ 17 ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം ഫൈനലിലേക്ക് കുതിച്ചു. ഇന്നലെ നടന്ന സെമിയില്‍ കരുത്തരായ മണിപ്പൂരിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. ഇതാദ്യമായാണ് കേരളം ടൂര്‍ണമെന്റിന്റെ കലാശക്കളിക്കു യോഗ്യത നേടുന്നത്.
ആല്‍ഫിന്‍ വാള്‍ട്ടര്‍, സുധീഷ് എന്നിവരാണ് മണിപ്പൂരിനെതിരേ കേരളത്തിന്റെ സ്‌കോറര്‍മാര്‍. ഇന്നു ഉച്ചയ്ക്കു 2.30നു നടക്കുന്ന ഫൈനലില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ഹരിയാനയുമായി ഏറ്റുമുട്ടും.
കോഴിക്കോട് നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായ പി കെ അബ്ദുല്‍ വഹാബാണ് കേരളാ ടീമിന്റെ പരിശീലകന്‍. ടീം മാനേജര്‍ ആന്റണി ജോര്‍ജാണ്. 2013ലെ അണ്ടര്‍ 19 ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളം കിരീടമണിഞ്ഞപ്പോഴും ഇരുവരും ടീമിനൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക