|    Oct 17 Wed, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 17 താരം ഋഷിദത്ത് ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍

Published : 26th September 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യയുടെ അണ്ടര്‍ 17 താരമായ ഋഷിദത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഇടം പിടിച്ചു. മൂന്ന് വര്‍ഷത്തേക്കാണ്  തൃശൂര്‍ സ്വദേശിയായ ഈ മിഡ്ഫീല്‍ഡര്‍   ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിട്ടത്. ഇന്ത്യയുടെ അണ്ടര്‍16,17 ടീമില്‍ താരം ജഴ്‌സിയണിഞ്ഞിട്ടുണ്ട്. എന്നാല്‍ വരുന്ന അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോളിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. അസിസ്റ്റന്റ് കോച്ച് തങ്‌ബോയ് സിങ്‌ടോയുടെ നേതൃത്വത്തിലാണ് ഹൈദരാബാദില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനം പുരോഗമിക്കുന്നത്. ഈ ആഴ്ച്ച മുഖ്യ പരിശീലകന്‍ റെനെ മ്യൂളസ്റ്റീനും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരും. നവംബര്‍ 17ന് കൊല്‍ക്കത്ത വിവേകാനന്ദ നവ ഭാരതി സ്‌റ്റേഡിയത്തില്‍ ഐഎസ്എല്ലിന് തുടക്കമാകും. കേരള ബ്ലാസ്‌റ്റേഴ്‌സും നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമാണ് ആദ്യ പോരാട്ടത്തില്‍ മുഖാമുഖം വരിക. ഇത്തവണ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 95 മല്‍സരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കും. ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ളതാണ് ഇത്തവണ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss