|    Sep 25 Tue, 2018 5:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അണ്ടര്‍ സെക്രട്ടറിയുടെ വധം: മൂന്നുപേര്‍ അറസ്റ്റില്‍

Published : 18th August 2018 | Posted By: kasim kzm

പട്‌ന: ബിഹാര്‍ അണ്ടര്‍ സെക്രട്ടറി രാജീവ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ആഭരണ വ്യാപാരിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. നഗരമധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് പോലിസിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഔദ്യോഗിക വസതിയില്‍ കുമാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ശ്രാവണ്‍, സണ്ണി എന്നീ യുവാക്കളും ബൈകുണ്ഡ് എന്ന ആഭരണ വ്യാപാരിയുമാണ് അറസ്റ്റിലായത്.
കൊള്ളചെയ്ത ആഭരണങ്ങള്‍ വാങ്ങിയതിനാണ് ബൈകുണ്ഡിനെ അറസ്റ്റ് ചെയ്തത്.കുമാറിനെ കൊലപ്പെടുത്തിയ ശേഷം ഘാതകര്‍ 40,000 രൂപയും ആഭരണങ്ങളും കവര്‍ന്നിരുന്നു. നാലു പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ അറസ്റ്റിലായി.രാഹുല്‍, കൃഷ്ണ എന്നിവരെ കൂടി പിടികൂടാന്‍ ശ്രമം നടക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss