|    May 25 Thu, 2017 2:29 pm
FLASH NEWS

അണ്ടര്‍വാല്യേഷന്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടങ്ങി

Published : 5th August 2016 | Posted By: SMR

തൃശൂര്‍: ആധാരത്തില്‍ വില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത ഫഌറ്റുകളും അപാര്‍ട്ട്‌മെന്റുകളും ഒഴിഞ്ഞ ആധാരങ്ങളെ സംബന്ധിച്ച അണ്ടര്‍ വാലേ്വഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി രജിസ്‌ട്രേഷന്‍ വകുപ്പ് ആരംഭിച്ചു. 1986 ജനുവരി ഒന്ന് മുതല്‍ 2010 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളെ സംബന്ധിച്ചുള്ള അണ്ടര്‍ വാല്യേഷന്‍ കേസുകളാണ് പദ്ധതിയി ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആധാരത്തിലെ കൈമാറ്റ വസ്തുവിന്റെ വിസ്തൃതി, വസ്തു ഉള്‍പ്പെടുന്ന പ്രദേശം എന്നിവ അനുസരിച്ചുള്ള പട്ടിക പ്രകാരമാണ് അടക്കേണ്ട തുക കണക്കാക്കുന്നത്.
പഞ്ചായത്ത് പരിധിയിലുള്ള അഞ്ചു സെന്റ് വരെ വിസ്തീര്‍ണ്ണമുള്ള വസ്തു കൈമാറ്റ ആധാരങ്ങളെ പിഴ അടക്കുന്നതില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ട മുനിസിപ്പല്‍ പരിധിയിലുളള ആധാരങ്ങള്‍ക്ക് 1000 രൂപയും കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് 2000 രൂപയും അടക്കണം. അഞ്ചു സെന്റിന് മുകളില്‍ 10 സെന്റ് വരെ പഞ്ചായത്ത് പരിധിയില്‍ 1000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 2000 രൂപയും കോര്‍പറേഷന്‍ പരിധിയില്‍ 4000 രൂപയുമാണ് പിഴ.
10 സെന്റിന് മുകളില്‍ 25 സെന്റ് വരെ പഞ്ചായത്ത് പരിധിയില്‍ 1500 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 3000 രൂപയും കോര്‍പ്പറേഷന്‍ പരിധിയില്‍ 6000 രൂപയും പിഴ അടക്കണം. 25 സെന്റിന് മുകളില്‍ 50 സെന്റ് വരെ പഞ്ചായത്ത് പരിധിയില്‍ 2000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 5000 രൂപയും കോര്‍പ്പറേഷന്‍ പരിധിയില്‍ 10000 രൂപയുമാണ് അടക്കേണ്ടത്.
50 സെന്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള ആധാരങ്ങള്‍ക്ക് പഞ്ചായത്ത് പരിധിയില്‍ 2000 രൂപയ്ക്ക് പുറമേ അധികമുള്ള ഓരോ സെന്റിനും 100 രൂപ വീതവും മുനിസിപ്പല്‍ പരിധിയില്‍ 5000 രൂപയ്ക്ക് പുറമേ അധികമുള്ള ഓരോ സെന്റിനും 200 രൂപ വീതവും കോര്‍പറേഷന്‍ പരിധിയില്‍ 10000 രൂപയ്ക്ക് പുറമേ അധികമുള്ള ഓരോ സെന്റിനും 300 രൂപ വീതവും പിഴയടച്ച് അണ്ടര്‍ വാലേ്വഷന്‍ നടപടികളില്‍ നിന്നും ഒഴിവാകാം.
അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കാലാവധിയുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി റവന്യു റിക്കവറി നടപടികളും കോടതി നടപടികളും ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ നിന്നോ ഏറ്റവുമടുത്ത സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നോ  ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day