|    Aug 17 Fri, 2018 5:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അണിയുന്നത് 20 കിലോ സ്വര്‍ണംഗോള്‍ഡന്‍ ബാബ കന്‍വാര്‍ യാത്ര തുടങ്ങി

Published : 2nd August 2018 | Posted By: kasim kzm

ഗാസിയാബാദ്: 20 കിലോ സ്വര്‍ണവുമണിഞ്ഞ് ഗോള്‍ഡന്‍ ബാബ കന്‍വാര്‍യാത്ര തുടങ്ങി. കിലോക്കണക്കിന് സ്വര്‍ണാഭരണങ്ങളുമായി കന്‍വാര്‍ തീര്‍ത്ഥയാത്രയില്‍ പങ്കെടുത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ഗോ ള്‍ഡന്‍ ബാബയെന്ന സുധീര്‍ മക്കാര്‍. 21 സ്വര്‍ണ മാലകള്‍, ദൈവങ്ങളുടെ രൂപമുള്ള 21 ലോക്കറ്റുകള്‍, നിരവധി വളകള്‍, സ്വര്‍ണ ചട്ടകള്‍ തുടങ്ങിയവയാണ് തന്റെ 25ാം തീര്‍ത്ഥയാത്രയില്‍ ഗോള്‍ഡന്‍ ബാബ അണിഞ്ഞത്. ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് ആറു കോടിയുടെ ആഭരണങ്ങള്‍ അണിഞ്ഞാണ് അദ്ദേഹത്തിന്റെ യാത്ര.
ഓരോ യാത്രയിലും അണിയുന്ന സ്വര്‍ണത്തിന്റെ അളവില്‍ അദ്ദേഹം വര്‍ധന വരുത്തും. കഴിഞ്ഞതവണ 14.5 കിലോ സ്വര്‍ണമായിരുന്നു ധരിച്ചത്. സ്വര്‍ണം കൂടാതെ 27 ലക്ഷം വിലയുള്ള റോളക്‌സ് വാച്ചും ഇദ്ദേഹം ധരിക്കാറുണ്ട്. ഹരിദ്വാറില്‍നിന്ന് ഡല്‍ഹിവരെയുള്ള 200 കിലോമീറ്ററും തന്റെ ആഡംബര വാഹനത്തിന്റെ മുകളില്‍ കയറിയിരുന്നാണ് യാത്ര.
അദ്ദേഹത്തെ അനുഗമിച്ച് അംഗരക്ഷകരും അനുയായികളും ഉണ്ടാവും. സ്വര്‍ണത്തോടും ആഡംബര വാഹനങ്ങളോടുമുള്ള തന്റെ ഭ്രമം മരിച്ചാലും അവസാനിക്കില്ലെന്നാണ് ബാബയുടെ പക്ഷം. 1972ല്‍ അഞ്ചു പവന്‍ സ്വര്‍ണം ധരിച്ചായിരുന്നു ബാബയുടെ കന്‍വാര്‍ യാത്രയുടെ തുടക്കം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss