|    Sep 22 Sat, 2018 1:10 am
FLASH NEWS
Home   >  National   >  

അണികള്‍ ചോരുന്നു; പോകുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കട്ടേയെന്ന് ശപിച്ച് ബിജെപി മന്ത്രി

Published : 22nd May 2018 | Posted By: sruthi srt

ഭല്ലിയ: രാഷ്ട്രീയ എതിരാളിയുടെ റാലിയില്‍ പങ്കെടുക്കുന്നവരെ ശപിച്ച് ഉത്തര്‍പ്രദേശ് മന്ത്രി. തന്റെ എതിരാളിയുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കു മഞ്ഞപ്പിത്തം പിടിക്കട്ടേ എന്നാണ് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭറിന്റെ ശാപം.രോഗത്തില്‍ നിന്നു മുക്തി ലഭിക്കണമെങ്കില്‍ അതിനും മന്ത്രി തന്നെ വിചാരിക്കേണ്ടി വരും.

മഞ്ഞപ്പിത്തത്തില്‍ നിന്നു മുക്തി ലഭിക്കണമെങ്കില്‍ തന്റെ കൈയില്‍ നിന്ന് മരുന്ന് കിട്ടണമെന്നും മന്ത്രി പറഞ്ഞു. അണികള്‍ ചോര്‍ന്നു പോവുന്നതു തടയാന്‍ ഭല്ലിയയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരത്‌സമാജ് പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയാണു രാജ്ഭര്‍. പ്രസംഗം വിവാദമായതോടെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. നിരവധി വിവാദ പ്രസ്താവന നടത്തിയ നേതാവാണ് ഓംപ്രകാശ് രാജ്ഭര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss