|    Nov 22 Wed, 2017 11:10 am
FLASH NEWS

അണികള്‍ കുറവായതിനാല്‍ പൊതുയോഗത്തില്‍പങ്കെടുക്കാതെ മന്ത്രി മടങ്ങി

Published : 1st November 2015 | Posted By: SMR

ചങ്ങരംകുളം: പൊതുയോഗത്തിന് ആളുകള്‍ കുറവായതിനാല്‍ മന്ത്രി കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.
ചങ്ങരംകുളത്ത് ഇന്നലെ നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് പ്രസംഗിക്കാന്‍ വന്ന മന്ത്രി കാറില്‍ നിന്നിറങ്ങാതെ മടങ്ങിയത്. പൊതുയോഗത്തില്‍ മൂന്നുമണിക്ക് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നു ഒരാഴ്ച മുന്‍പു തന്നെ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍, 4.30ന് മന്ത്രി എത്തിയപ്പോഴും വേദിയിലും സദസ്സിലും ആളുകള്‍ നന്നേകുറവായിരുന്നു. ഇതോടെ കാറില്‍ നിന്നിറങ്ങാതെ അടുത്ത സ്വീകരണ സ്ഥലമായ മാറഞ്ചേരിയിലേക്ക് തിരിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടി വരുന്നതിനാല്‍ വന്‍ ജനക്കൂട്ടത്തെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക