|    Nov 15 Thu, 2018 3:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അണികളുടെ കൊലകളിലും സിപിഎമ്മിന്റെ ഇരട്ടത്താപ്പ്‌

Published : 8th August 2018 | Posted By: kasim kzm

കോഴിക്കോട്: അണികളുടെ കൊലപാതകത്തില്‍ പോലും സിപിഎം പുലര്‍ത്തുന്ന ഇരട്ടത്താപ്പ് സിദ്ദീഖിന്റെ കൊലപാതകത്തോടെ മറനീക്കി പുറത്തുവരുന്നു. കൊലയ്ക്കു ശേഷമുള്ള പാര്‍ട്ടിയുടെ സമീപനത്തില്‍ നിന്ന് ഇതാണു വ്യക്തമാവുന്നത്.  കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ട് 21 വയസ്സുള്ള അബൂബക്കര്‍ സിദ്ദീഖ് എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടത്. അഭിമന്യു വധം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മാധ്യമ വിശകലനങ്ങള്‍ക്കും വിധേയമായിരുന്നു.  അഭിമന്യു വധത്തിനു പിന്നില്‍ വര്‍ഗീയവാദികളാണെന്ന നിലയില്‍ സിപിഎമ്മും ഇടതു ബുദ്ധിജീവികളും വന്‍തോതിലുള്ള പ്രചാരണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കാസര്‍കോട്ട് ആര്‍എസ്എസുകാര്‍ വകവരുത്തിയ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകം അത്തരം ചര്‍ച്ചകള്‍ക്കോ വിശകലനങ്ങള്‍ക്കോ വിധേയമായില്ല. അനധികൃത മദ്യവില്‍പനയ്‌ക്കെതിരേ പരാതി നല്‍കിയതിന്റെ പേരിലുള്ള ശത്രുതയാണു കൊലയ്ക്കു പിന്നിലുള്ളതെന്ന് പോലിസ് തന്നെ പറയുന്നു.  ഇക്കാര്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. പിതാവിന്റെ അപകടമരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സിദ്ദീഖ് ഗള്‍ഫിലായിരുന്നു. 10 ദിവസം മുമ്പാണു നാട്ടിലെത്തിയത്. എന്തുകൊണ്ടാണ് സിദ്ദീഖിന്റെ കൊലപാതകത്തെ സിപിഎം ഗൗരവമായെടുക്കാത്തത് എന്ന ചോദ്യത്തിന് മൗനമാണ് ഉത്തരം.  മാത്രമല്ല, സിപിഎമ്മോ ഇവിടത്തെ ഇടതു ബുദ്ധിജീവികളോ മതേതരവാദികളോ ഈ സംഘപരിവാര കൊലയ്‌ക്കെതിരേ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.   ഒരു ചാനലും ഈ അരുംകൊലയ്‌ക്കെതിരേ അന്തിച്ചര്‍ച്ചകള്‍ സംഘടിപ്പിച്ചതുമില്ല. കേരളത്തിലെ മതേതരവാദികള്‍ക്ക് ആര്‍എസ്എസ് വര്‍ഗീയകക്ഷിയല്ല എന്ന സമീപനമാണ് ഉള്ളതെന്ന്് ഈ മൗനം വ്യക്തമാക്കുന്നു. സംഘപരിവാര കൊലകളെ രാഷ്ട്രീയ കൊലപാതകങ്ങളായി മാത്രം ചുരുക്കുന്നതിലൂടെ വ്യക്തമാക്കപ്പെടുന്നത് സിപിഎമ്മിന്റെയും ഇടതു ബുദ്ധിജീവികളുടെയും ഇരട്ടത്താപ്പാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss