|    Feb 27 Mon, 2017 2:51 pm
FLASH NEWS

അണയാത്ത വെളിച്ചം

Published : 6th February 2016 | Posted By: swapna en

gandhi

പി ജി പെരുമല

അഹിംസയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച മഹാത്മാ ഗാന്ധി രക്തസാക്ഷിയായ ദിനം ഇതാ വന്നെത്തുകയായി. ദേശദ്രോഹിയായ ഒരു വര്‍ഗീയവാദിയാണ് മഹാത്മജിയെ വെടിവച്ചു കൊന്നത്.

ലോകം നടുങ്ങിയ നേരം
1948 ജനുവരി 30. ഗാന്ധിജി സര്‍ദാര്‍ പട്ടേലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. സഹായികളായ മനുവും ആഭയും ഭക്ഷണവുമായെത്തി. അവര്‍ വാച്ചെടുത്തു കാണിച്ചു. പട്ടേലുമായുള്ള ചര്‍ച്ച അല്‍പം നീണ്ടുപോയതിനാല്‍ പ്രാര്‍ഥനായോഗത്തിനു പുറപ്പെടാന്‍ 10 മിനിറ്റ് വൈകിയിരിക്കുന്നു. സമയം 5.10.  മനുവിന്റെയും ആഭയുടെയും തോളില്‍ കൈയിട്ട് ഗാന്ധിജി പ്രാര്‍ഥനാ മൈതാനത്തിലേക്കു നടന്നു. അദ്ദേഹം യോഗസ്ഥലത്തേക്കു പ്രവേശിച്ചപ്പോള്‍ എല്ലാവരും എണീറ്റുനിന്ന് കൈകൂപ്പി. ആ സമയം ഗാന്ധിജിയെ നമസ്‌കരിക്കാനെന്ന ഭാവത്തില്‍ ഒരു യുവാവ് ആളുകളെ ഉന്തിത്തള്ളി മുന്നോട്ടു വന്നു. മനു അയാളെ തടഞ്ഞു. അത് നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദുത്വ വര്‍ഗീയവാദിയായിരുന്നു.
മനുവിനെ തള്ളി താഴെയിട്ട ഗോഡ്‌സേ അതിവേഗം കൈത്തോക്കെടുത്ത് മഹാത്മജിയുടെ നേരെ നിറയൊഴിച്ചു. അപ്പോള്‍ സമയം 5.17. ആദ്യ വെടിയേറ്റപ്പോള്‍ തന്നെ ആ മഹാത്മാവ് നിലത്തേക്കു ചാഞ്ഞു. രണ്ടാമത്തെ വെടിയില്‍ രക്തം ചിതറി. ”ഹേ രാമാ, ഹാ ദൈവമേ” ആ ചുണ്ടുകള്‍ മന്ത്രിച്ചു. മൂന്നാമത്തെ വെടിയുണ്ടയേറ്റതോടെ ആ വിശ്വപൗരന്റെ ശരീരം മണ്ണില്‍ വീണു. ശരീരത്തില്‍ നിന്നു രക്തമൊഴുകി. മെതിയടിയും കണ്ണടയും ദൂരേക്കു പതിച്ചു. ഇന്ത്യാ മഹാരാജ്യം വിറങ്ങലിച്ച നിമിഷം. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

ഫഌഷ് ബാക്ക്…
1948 ജനുവരി 15ന് നാഥുറാം ഗോഡ്‌സെ, ആപ്‌തെ, രാമചന്ദ്ര ബഡ്‌ഗെ, രാമകൃഷ്ണ കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വ എന്നീ അക്രമികള്‍ ബോംബെയില്‍ ഒത്തുചേര്‍ന്നു. ജനുവരി 16ന് നാഥുറാം ഗോഡ്‌സെ ഒരു ചെറിയ പിസ്റ്റല്‍ ബഡ്‌ഗെയ്ക്കു നല്‍കി, വലിയ റിവോള്‍വര്‍ മാറ്റിവാങ്ങാന്‍ ആവശ്യപ്പെട്ടു. ശര്‍മ എന്നയാള്‍ക്ക് പിസ്റ്റല്‍ നല്‍കി റിവോള്‍വര്‍ വാങ്ങി. ജനുവരി 19ന് ഗൂഢാലോചന സംഘം ഡല്‍ഹിയിലെത്തി. ജനുവരി 20ന് ബിര്‍ലാ ഹൗസില്‍ ഗാന്ധിജിയുടെ പ്രാര്‍ഥനാ സമയത്ത് തീക്കൊളുത്തിയും ഗ്രനേഡു പൊട്ടിച്ചും പരിഭ്രാന്തി സൃഷ്ടിക്കുന്നതിനിടയില്‍ ബഡ്‌ഗെ ഗാന്ധിജിയെ വെടിവയ്ക്കണമെന്നായിരുന്നു പ്ലാന്‍. മദന്‍ലാല്‍ തീക്കൊളുത്തുന്നതിനിടെ പൊട്ടിത്തെറി              നടന്നതിനാല്‍ ജനം മദന്‍ലാലിനെ പിടികൂടി.
ഗൂഢാലോചനസംഘം ബോംബെയിലേക്കു തിരിച്ചുപോയി. തുടര്‍ന്ന് ജനുവരി 25ന് നാഥുറാം ഗോഡ്‌സെയും ആപ്‌തെയും ഡല്‍ഹിയിലേക്കുള്ള രണ്ടു ടിക്കറ്റുകള്‍ ബോംബെയില്‍ നിന്ന് റിസര്‍വ് ചെയ്തു. ജനുവരി 27ന് ഇരുവരും ഡല്‍ഹിയില്‍ നിന്ന് ഗ്വാളിയറിലേക്കു പോയി ഡോ. പര്‍ച്ചുരെയുടെ വീട്ടില്‍ താമസിച്ചു. ജനുവരി 28ന് ഓട്ടോമാറ്റിക് പിസ്റ്റല്‍ സംഘടിപ്പിച്ചു ഡല്‍ഹിയിലേക്ക്. ജനുവരി 29ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നാഥുറാം ഗോഡ്‌സെ, ആപ്‌തെ, കര്‍ക്കരെ എന്നിവര്‍ തങ്ങി.
ജനുവരി 30ന് ബിര്‍ലാ ഹൗസിലെ പ്രാര്‍ഥനസ്ഥലത്തേക്കു നാഥുറാം ഗോഡ്‌സെ ബുര്‍ഖ (പര്‍ദ) അണിഞ്ഞ് കടന്നുചെല്ലാനും ഗാന്ധിജിയെ വെടിവയ്ക്കാനുമായിരുന്നു തീരുമാനം. ഇതിനായി ചാന്ദ്‌നി ചൗക്കില്‍ നിന്നു ബുര്‍ഖ വാങ്ങി. പരിശീലനം നടത്തിയപ്പോള്‍ തോക്കെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ബുര്‍ഖ ഉപേക്ഷിച്ചു. തുടര്‍ന്ന് ടാക്‌സിയില്‍ മൂന്നുപേരും ബിര്‍ലാ മന്ദിരത്തിലേക്ക് പോയി.
വിപ്ലവകാരി ജനിക്കുന്നു
1869 ഒക്‌ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തര്‍ എന്ന ചെറുപട്ടണത്തിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1888ല്‍ അദ്ദേഹം നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്കു പോയി. നിയമപഠനത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങിയ ഗാന്ധിജി കുറച്ചുകാലം വക്കീലായി ബോംബെയില്‍ ജോലി ചെയ്തു. 1893ല്‍ അദ്ദേഹം ഒരു ഇന്ത്യന്‍ കമ്പനിയില്‍ വക്കീലായി ജോലി ചെയ്യാന്‍ ദക്ഷിണാഫ്രിക്കയിലേക്കു കപ്പല്‍ കയറി. കറുത്തവര്‍ഗക്കാരോടുള്ള വെള്ളക്കാരുടെ രൂക്ഷമായ വിവേചനം ഗാന്ധിജിയെ അസ്വസ്ഥമാക്കി. വര്‍ണവിവേചനത്തിനെതിരേ അവിടെ അദ്ദേഹം വെള്ളക്കാരനായ സുഹൃത്തിന്റെ സഹായത്തോടെ ‘ടോള്‍സ്റ്റോയി ഫാം’ എന്ന പേരില്‍ ഒരു ആശ്രമം സ്ഥാപിച്ചു. ജന്മനാട്ടില്‍ തിളച്ചുമറിയുന്ന സ്വാതന്ത്ര്യസമരം ഗാന്ധിജിയെ ഇന്ത്യയിലേക്കു മടങ്ങിവരാന്‍ പ്രേരിപ്പിച്ചു. 1915ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം സ്വീകരിച്ച അഹിംസാ സമരരീതികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി.

വിഭജനം എന്ന മുറിവ്
1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ഇന്ത്യയില്‍ പലയിടത്തും മതത്തിന്റെ പേരില്‍ ലഹളകള്‍ നടന്നു. പശ്ചിമ ബംഗാളില്‍ കലഹം രൂക്ഷമായപ്പോള്‍ അവിടെ സമാധാനം പുനസ്ഥാപിച്ചു ഗാന്ധി.  ലഹള ബാധിച്ച ഗ്രാമങ്ങളിലൂടെ പദയാത്ര നടത്തി ആളുകളെ ആശ്വസിപ്പിച്ചു. ശാന്തിക്കായി സത്യഗ്രഹങ്ങള്‍ നടത്തി.
1947 ആഗസ്ത് 15ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ ഗാന്ധിജി കൊല്‍ക്കത്തയില്‍ ഇന്ത്യാ വിഭജനത്തില്‍ ദുഃഖിതനായി കഴിയുകയായിരുന്നു. വിഭജനത്തോടെ രാജ്യത്ത് പലയിടത്തും ലഹളകളുണ്ടായി.
സമാധാനം സ്ഥാപിക്കാനായി ഗാന്ധി ഡല്‍ഹിയില്‍ ജനുവരി 13ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളയ്ക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീര്‍പ്പിന് തയ്യാറായപ്പോള്‍ നിരാഹാരം അവസാനിപ്പിച്ചു.  ഹ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 206 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day