|    Oct 20 Sat, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അണക്കെട്ട് തുറന്നതില്‍ വീഴ്ചയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി

Published : 24th August 2018 | Posted By: kasim kzm

തൊടുപുഴ: ഇടുക്കിയിലേത് ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും പാളിച്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ്. മഴയ്ക്കു ശക്തി കൂടിയപ്പോള്‍ വൈദ്യുതി വകുപ്പിന്റേതിന് പുറമെ ജലസേചനത്തിന് നിര്‍മിച്ച ഡാമുകളും തുറക്കേണ്ടിവന്നിട്ടുണ്ട്. എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷത്തോളം പേരുടെ വൈദ്യുതിബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുകയാണ് കെഎസ്ഇബിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ദുരിതത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുകളെക്കുറിച്ചു കുറ്റം പറയുന്നവര്‍ക്ക് എല്ലാം ശരിയായതിലുള്ള മനക്ലേശമാണെന്നും വിവാദ പ്രസ്താവനകള്‍ക്കു താല്‍പര്യമില്ല.സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതിനുശേഷമാണ്. ഇടുക്കി ഡാം തുറക്കും മുമ്പ് വിശദമായ പരിപാടി തയ്യാറാക്കിയിരുന്നു. ഇരുകരകളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കി. ആദ്യം ഇടുക്കി തുറക്കാന്‍ നിശ്ചയിച്ചപ്പോള്‍ വന്ന പ്രതിസന്ധി ഇടമലയാര്‍ ഡാം പെട്ടെന്നു തുറക്കേണ്ടിവന്നതാണ്. ഇടുക്കിയില്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ പ്രതിപക്ഷനേതാവ് നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണ്. ഇക്കാര്യം അദ്ദേഹം പരസ്യമായി അഭിപ്രായപ്പെട്ടതുമാണ്. ഇപ്പോള്‍ വേലവയ്ക്കുന്ന പണിയാണ് ചെയ്യുന്നതെന്ന് എം എം മണി പറഞ്ഞു.പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം മുഴുവന്‍ സൈന്യത്തെ ഏല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കണമെന്നു പറഞ്ഞയാളാണ് പ്രതിപക്ഷനേതാവ്. അങ്ങനെ മുഴുവനായി ഏറ്റെടുക്കുന്ന പണിയില്ലെന്ന് സൈന്യം തന്നെ പിന്നീട് വ്യക്തമാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കുമ്പോള്‍ കൃത്യമായ മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. ജില്ലാ കലക്ടര്‍ക്കാണ് അതു നല്‍കിയത്. കലക്ടര്‍ അതിന് അനുസരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss