|    Aug 21 Tue, 2018 12:27 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല: മന്ത്രി മാത്യു ടി തോമസ്

Published : 1st August 2018 | Posted By: kasim kzm

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ട്രയല്‍ റണ്ണിന്റെ സാഹചര്യം നിലവിലില്ല. ഇന്നലെ ഒരു മണിക്കൂറില്‍ ശരാശരി 0.02 അടി വെള്ളമാണ് വര്‍ധിച്ചത്. കഴിഞ്ഞ 17 മണിക്കൂറില്‍ 0.44 അടിയുടെ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അറിയിപ്പ് നല്‍കിയശേഷം പകല്‍സമയത്ത് മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. ചെറുതോണി ടൗണിലെ ചെക്ക്ഡാം ഒഴുക്കിനു തടസ്സമായാല്‍ ട്രയല്‍ റണ്‍ നടത്തുന്ന വേളയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ചെറുതോണി ഡാം മുതല്‍ പനങ്കുട്ടി വരെയുള്ള പ്രദേശങ്ങളില്‍ ഒഴുക്ക് തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും. ലോവര്‍ പെരിയാറിലെയും ഇടമലയാറിലെയും ജലം ഭൂതത്താന്‍കെട്ടില്‍ എത്തിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 2395.68 അടിയിലെത്തി. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് പുറപ്പെടുവിച്ച ഓറഞ്ച് അലര്‍ട്ടില്‍ തന്നെയാണ് സ്ഥിതിഗതികളുള്ളത്. ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്താമെന്ന് അധികൃതര്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അന്തിമതീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. 2399 അടിയാവുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുമെന്നാണു വിവരം.
റെഡ് അലര്‍ട്ടിനുശേഷം 24 മണിക്കൂര്‍ കഴിഞ്ഞേ ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തുകയുള്ളൂ. ഇതിനിടയില്‍ പെരിയാര്‍ തീരവാസികള്‍ ഒഴിഞ്ഞാല്‍ മതിയാവും.  മുകളിലേക്ക് എത്തുന്തോറും റിസര്‍വോയറിന്റെ വ്യാപ്തി വര്‍ധിക്കുന്നതാണ് ജലനിരപ്പ് ഉയരുന്നത് വൈകിക്കുന്നത്.
അതേസമയം, ചെറുതോണി അണക്കെട്ട് തുറന്നാല്‍ ആദ്യം ജലം ഒഴുകിയെത്തുന്ന ജനവാസകേന്ദ്രങ്ങളിലൊന്നായ തടിയമ്പാട് മടത്തുംകടവ് മേഖലയിലെ കുടുംബങ്ങള്‍ വീട്ടുസാധനങ്ങളും രേഖകളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി. അതീവ ജാഗ്രതാനിര്‍ദേശം വന്നാലുടന്‍ ഒഴിഞ്ഞുപോവാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ 40 കുടുംബങ്ങളെ ആദ്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss