|    Oct 21 Sun, 2018 1:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അണക്കെട്ട് അപകടത്തില്‍ ; 70,000ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

Published : 24th September 2017 | Posted By: fsq

 

സാന്‍യുവാന്‍: മരിയ ചുഴലിക്കാറ്റിനൊപ്പമുള്ള കനത്ത മഴയില്‍ പ്യൂട്ടോറികോയില്‍ അണക്കെട്ട് തകര്‍ച്ചാ ഭീഷണിയില്‍. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയും വെള്ളപ്പൊക്കവും അണക്കെട്ടിന്റെ സുരക്ഷയ്ക്കു ഭീഷണിയായിരിക്കുകയാണ്. അപകടസാധ്യതയെത്തുടര്‍ന്ന്്് ഗൗജാതാക നദിക്കു കുറുകെയുള്ള അണക്കെട്ടിനു ചുറ്റുവട്ടത്ത് താമസിക്കുന്ന 70,000ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അപകടകരമായ അവസ്ഥയിലാണ് പ്രദേശമെന്ന് പ്യൂട്ടോറികോ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗൗജാതാക നദിക്ക് സമീപമുളള എല്ലാ കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്നും കാലാവസ്ഥാ വിഭാഗം നിര്‍ദേശിച്ചിരുന്നു. 1928ല്‍ നിര്‍മിച്ച 316 മീറ്റര്‍ നീളമുള്ള അണക്കെട്ടാണിത്. മരിയ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച പ്യൂട്ടോറികോയില്‍ വൈദ്യുതി ബന്ധവും ടെലിഫോണ്‍ ബന്ധവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ദ്വീപിലെ 78 നഗരസഭകളില്‍ 40 ഇടത്തേക്കുള്ള ബന്ധവും നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ആകെയുള്ള 1600 മൊബൈല്‍ ഫോണ്‍ ടവറുകളില്‍ 1360 എണ്ണവും തകര്‍ന്നിട്ടുണ്ട്. ഭൂഗര്‍ഭ കേബിളുകളും താറുമാറായി. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പതിനായിരക്കണക്കിനു പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചതായി ഗവര്‍ണര്‍ റിക്കാര്‍ഡോ റൂസല്ലോ അറിയിച്ചു. ചില സ്ഥലങ്ങളില്‍ ആളുകള്‍ വിട്ട്‌പോവാന്‍ കൂട്ടാക്കാത്തതിനാല്‍ പോലിസ് ബലമായി ഇവരെ പ്രശ്‌നബാധിത സ്ഥലത്തുനിന്ന് മാറ്റി. നേരത്തേ കാരിബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച മരിയ ചുഴലിക്കാറ്റില്‍ 25 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss