|    Sep 22 Sat, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അണക്കെട്ടുകള്‍ക്കു മാര്‍ഗരേഖ

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡാമുകളുടെ പ്രവര്‍ത്തനത്തിനു കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കുന്നു. കേന്ദ്ര വൈദ്യുത, ഊര്‍ജ സഹമന്ത്രി രാജ്കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലാണു മാര്‍രേഖ തയ്യാറാക്കാന്‍ തീരുമാനമായത്.
ഡാമുകളുടെ ഉടമസ്ഥാവകാശവും കൈകാര്യം ചെയ്യാനുള്ള അധികാരവും സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍ പ്രളയസാധ്യതകള്‍ മുന്‍നിര്‍ത്തി വേണ്ടത്ര ഒരുക്കങ്ങള്‍ സംസ്ഥാനങ്ങള്‍ ചെയ്യുന്നില്ലെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വൈദ്യുതി ഉല്‍പാദനത്തിനും ജലസേചനത്തിനുമല്ല പ്രളയസാഹചര്യങ്ങള്‍ ഒഴിവാക്കാനാണു മുന്‍ഗണന നല്‍കേണ്ടത് എന്നതിന്റെ അടിസ്ഥാനത്തി—ലായിരിക്കും മാര്‍ഗരേഖ തയ്യാറാക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഡാമുകള്‍ കൈകാര്യം ചെയ്യുന്നതിനു കേന്ദ്ര ജല കമ്മീഷന്‍ നേരത്തെ നല്‍കിയ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെടും.
ഒരേ നദിയില്‍ അടുത്തടുത്തു ഡാമുകളുണ്ടെങ്കില്‍ ഒറ്റയടിക്ക് എല്ലാം തുറന്നുവിട്ടു വെള്ളപ്പൊക്കമുണ്ടാവുന്നത് ഒഴിവാക്കണം. ഏറ്റവും മുകളിലുള്ള ഡാം മുതല്‍ താഴെയുള്ള ഡാം വരെ തുറക്കുന്നതിനു കൃത്യമായ പദ്ധതി വേണം. അണക്കെട്ടുകള്‍ക്കു താഴെയുള്ള ജനവാസ കേന്ദ്രങ്ങളെ തിരിച്ചറിഞ്ഞ് പുനരധിവാസ പദ്ധതി മുന്‍കൂട്ടി തയ്യാറാക്കണമെന്നുമുള്ള നിര്‍ദേശങ്ങളും മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss