|    Jan 22 Sun, 2017 3:19 am
FLASH NEWS

അഡ്വ. രാംകുമാറിനെതിരേ പ്രതിഷേധം ശക്തം; ചീഫ് ജസ്റ്റിസിന് പരാതി നല്‍കും

Published : 30th July 2016 | Posted By: SMR

തിരുവനന്തപുരം: സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ അഭിഭാഷകന്‍ കെ രാംകുമാറിനെതിരേ പ്രതിഷേധം ശക്തം. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ജഡ്ജിയുടെ ചേംബറില്‍ അമിതസ്വാതന്ത്ര്യം എടുത്താണ് വാര്‍ത്തകള്‍ ശേഖരിക്കുന്നതെന്ന രാംകുമാറിന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത പരിപാടിയിലാണ് കെ രാംകുമാര്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ദ്വയാര്‍ഥം കലര്‍ത്തിയുള്ള പരാമര്‍ശം നടത്തിയത്. അഡ്വക്കറ്റ് ജനറല്‍ ഓഫിസിനെ വിമര്‍ശിച്ച് ജസ്റ്റിസ് അലക്‌സാണ്ടര്‍ ജോസഫ് ജഡ്ജ്‌മെന്റ് എഴുതിയെന്ന തരത്തില്‍ പത്രങ്ങള്‍ വാര്‍ത്ത കൊടുത്തു. എന്നാല്‍, അത്തരത്തിലൊരു കാര്യവും ജഡ്ജ്‌മെന്റില്‍ ഉണ്ടായിരുന്നില്ലെന്നും ഇത് പത്രക്കാരുടെ കോമാളിത്തരത്തിന് ഉദാഹരണമാണെന്നും പറഞ്ഞ രാംകുമാര്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ജഡ്ജിമാരുടെ ചേംബറില്‍ അമിതസ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞാണ് വാക്കുകള്‍ അവസാനിപ്പിച്ചത്. ഇതാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുവിടാന്‍ കാരണമെന്നും രാംകുമാര്‍ പറഞ്ഞു.
ദ്വയാര്‍ഥ പ്രയോഗത്തോടെ അദ്ദേഹം നടത്തിയ പരാമര്‍ശം തിരുത്തണമെന്ന് ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാംകുമാര്‍ അതിനു തയാറായില്ല. തുടരെത്തുടരെ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ വനിതകളെയും ഇരകളാക്കുന്നുവെന്നതിന് ഉദാഹരണമാണ് രാംകുമാറിന്റെ മോശം പരാമര്‍ശം. ഇതിനെതിരേ പത്രപ്രവര്‍ത്തക യൂനിയന്റേയും തലസ്ഥാനത്തെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍  സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകള്‍, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക