|    Nov 21 Wed, 2018 1:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഡ്വ. നിസാര്‍ അഹമ്മദിന്റെ സ്മൃതിമണ്ഡപം തകര്‍ത്തു

Published : 3rd November 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂരിലെ മുതിര്‍ന്ന അഭിഭാഷകനും ജനതാദള്‍ എസ് ദേശീയ നിര്‍വാഹകസമിതി അംഗവുമായിരുന്ന അഡ്വ. ടി നിസാര്‍ അഹമ്മദിന്റെ സ്മരണാര്‍ഥം പയ്യാമ്പലത്ത് ഒരുക്കിയ സ്മൃതിമണ്ഡപം തകര്‍ത്തു. ഇന്നു വൈകീട്ട് മന്ത്രി മാത്യു ടി തോമസ് അനാച്ഛാദനം ചെയ്യാനിരിക്കെയാണ് ഇന്നലെ പുലര്‍ച്ചെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇതിനു സമീപം കാവിക്കൊടി നാട്ടിയിട്ടുണ്ട്.
അഹമ്മദിയ വിഭാഗത്തില്‍പ്പെട്ട നിസാര്‍ അഹമ്മദിന്റെ മൃതദേഹം ഖബറടക്കിയത് താണയിലെ ഖബര്‍സ്ഥാനിലായിരുന്നു. എന്നാല്‍, പയ്യാമ്പലത്ത് നിസാര്‍ അഹമ്മദിന്റെ പേരില്‍ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ വിശ്വഹിന്ദു പരിഷത്ത് രംഗത്തുവരികയുണ്ടായി. നിസാര്‍ അഹമ്മദ് അനുസ്മരണ സമിതിയുടെ നേതൃത്വത്തിലാണ് സ്മൃതിമണ്ഡപം ഒരുക്കിയത്. വിഎച്ച്പി നേതാക്കളുമായി അനുസ്മരണ സമിതി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിവരുന്നതിനിടെയാണ് സ്മൃതിമണ്ഡപം തകര്‍ത്തനിലയില്‍ കണ്ടെത്തിയത്.
അതിനിടെ, ജനതാദള്‍ എസിന് സ്മാരക നിര്‍മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചിലരാണ് ഇതിനു പിന്നിലെന്നും ജില്ലാ പ്രസിഡന്റ് പി പി ദിവാകരന്‍ പ്രതികരിച്ചു. കഴിഞ്ഞ സപ്തംബര്‍ ഒന്നിനാണ് നിസാര്‍ അഹമ്മദ് മരിച്ചത്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എകെജി, ഇ കെ നായനാര്‍, ഡോ. സുകുമാര്‍ അഴീക്കോട്, എം വി രാഘവന്‍, പാമ്പന്‍ മാധവന്‍, കെ ജി മാരാര്‍ തുടങ്ങിയവരുടെ സ്മൃതികുടീരം ഇവിടെയുണ്ട്. അനുസ്മരണ സമിതി പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍ ടൗണ്‍ പോലിസില്‍ പരാതി നല്‍കി. ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss