|    Oct 15 Mon, 2018 10:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഡ്വ. ഇ ഷാനവാസ് ഖാന്‍ കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍

Published : 29th August 2016 | Posted By: SMR

കൊച്ചി: അഭിഭാഷകവൃത്തിയില്‍ 41 വര്‍ഷത്തെ പ്രാക്ടീസുള്ള പ്രമുഖ സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്‍ ഇ ഷാനവാസ് ഖാനെ കേരള ബാര്‍ കൗ ണ്‍സി ല്‍ ചെയര്‍മാനായി ഇന്നലെ ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗം എതിരില്ലാതെ തിരഞ്ഞെടുത്തു.
ഇപ്പോള്‍ കേരള ബാര്‍ കൗണ്‍സിലിന്റെ സെമിനാര്‍, ലീഗല്‍ വര്‍ക്‌ഷോപ്പ്, ഡിസിപ്ലിനറി കമ്മിറ്റികളുടെ ചെയര്‍മാനാണ്. അഭിഭാഷക രംഗത്തെ അതുല്യ പ്രതിഭയ്ക്കുള്ള 2016ലെ വി ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാര ജേതാവാണ് ഇദ്ദേഹം.
സൗദിയിലും സംസ്ഥാനത്തും കോളിളക്കം സൃഷ്ടിച്ച പ്രവാസി മലയാളിയുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss