|    Jul 18 Wed, 2018 10:46 am
FLASH NEWS

അഡ്വ. ഇസ്മാഈല്‍ വഫയെയും മക്കളെയും അക്രമിച്ച പോലിസുകാര്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന്

Published : 2nd November 2017 | Posted By: fsq

 

തൃശുര്‍: കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. ഇസ്മാഈല്‍ വഫയേയും മക്കളേയും വീട്ടുവളപ്പില്‍ കയറി അക്രമിച്ച് പരുക്കേല്‍പിച്ച പോലിസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗെയില്‍ വിരുദ്ധ സമരക്കാരുടെ കല്ലേറില്‍ നിന്നും ഗെയിലുമായി ബന്ധപ്പെട്ട കരാര്‍ ജോലി ചെയ്യുന്നയാളെ രക്ഷിച്ച ശേഷം വീട്ട് മുറ്റത്ത് നില്‍ക്കുയായിരുന്ന അഡ്വ. ഇസ്മാഈല്‍ വഫയേയും മക്കളേയും സമരക്കാരുടെ പന്തല്‍ പൊളിച്ച് മുന്നേറുകയായിരുന്ന പോലിസുകാര്‍ നിഷ്‌കരുണം അക്രമിക്കുകയായിരുന്നു. പോലിസ് സേനക്ക് തന്നെ അപമാനമാകുന്ന തരത്തില്‍ കേട്ടാല്‍ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന അസഭ്യങ്ങള്‍ വിളിച്ചുമാണ് എസ് ഐ യുടെ നേത്യത്വത്തിലുള്ള പോലിസുകാര്‍ ആക്ഷേപിച്ചിരുന്നത്. നടപടി സ്വികരിച്ചില്ലെങ്കില്‍ നിയമപരമായ മറ്റു മാര്‍ഗങ്ങളുമായി മുന്നോട്ട് പോകുമെന്നും കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളായ പി കെ ബാവ ദാരിമി, അഡ്വ. പി യു അലി, എന്‍ജിനീയര്‍ അബ്ദുള്ളക്കുട്ടി ഹാജി, എം വി എം അശറഫ്, പി കെ സത്താര്‍, എം എസ് മുഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss