|    Jan 24 Tue, 2017 12:31 am

അഡ്വാനിയെയും ജോഷിയെയും ഒതുക്കി മോദി-അമിത്ഷാ ഷോ

Published : 26th September 2016 | Posted By: SMR

കോഴിക്കോട്: ബിജെപിയില്‍ സമ്പൂര്‍ണ ആധിപത്യം നരേന്ദ്രമോദിയിലേക്കും അമിത്ഷായിലേക്കും ഒതുങ്ങിയതിന്റെ വ്യക്തമായ കാഴ്ചയായിരുന്നു മൂന്നുദിനങ്ങളിലായി കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍. സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളായ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും വെറും കാഴ്ചക്കാരായി ഒതുക്കിയതോടൊപ്പം മറ്റു മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ്‌സിങ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരെയും പ്രതിനിധികളായി ചുരുക്കി. വേദിയിലുണ്ടായിട്ടുപോലും സമ്മേളനത്തിലോ, യോഗങ്ങളിലോ അഡ്വാനിയെയും ജോഷിയെയും പ്രസംഗിക്കാന്‍ ക്ഷണിച്ചില്ല.
ഉച്ചയ്ക്കു ശേഷം ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി വാര്‍ഷികത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അഡ്വാനിയും ജോഷിയും വേദിയിലുണ്ടായിരുന്നു. എന്നാല്‍ ഉപാധ്യായയുടെ ഈ പ്രിയശിഷ്യര്‍ക്ക് ഈ ചടങ്ങിലും പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല.
അതേസമയം, താരപ്രഭ തീര്‍ത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുമണിക്കൂറാണു സംസാരിച്ചത്. അമിത്ഷാ ആകട്ടെ പലവട്ടം സംസാരിച്ചു. കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കിയപ്പോഴും മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുകയായിരുന്നു.
മോദിയുമായി ഇടഞ്ഞുനില്‍ക്കുന്ന അഡ്വാനിയും ജോഷിയും ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ ഇരുവരും പരിപാടിക്കെത്തി. കഴിഞ്ഞവര്‍ഷം നടന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുത്തെങ്കിലും പ്രസംഗിക്കാന്‍ തയ്യാറാവാതെ അഡ്വാനി തന്റെ നീരസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 169 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക