|    Apr 25 Tue, 2017 6:17 am
FLASH NEWS

അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണം

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. സംഘടനകളുടെ ആശങ്കകളും നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും നിര്‍ദേശങ്ങളുണ്ടാക്കുക. ഭരണപരിഷ്‌കരണ കമ്മീഷന്റെ രണ്ടാമത്തെ യോഗം ഇന്നലെ നടന്നു. ഇതിനു മുമ്പ് രൂപീകരിക്കപ്പെട്ട കമ്മീഷനുകള്‍ നല്‍കിയ ശുപാര്‍ശകള്‍ക്ക് എന്തു സംഭവിച്ചെന്നും വിലയിരുത്തലുണ്ടായി. കമ്മീഷന് അനുയോജ്യമായ ആസ്ഥാനം ലഭിക്കുന്നതുവരെ സെക്രട്ടേറിയറ്റില്‍ അനുവദിച്ചിട്ടുള്ള സ്ഥലം താല്‍ക്കാലികമായി ഉപയോഗിക്കുന്നതിന് അനുമതി തേടാനും തീരുമാനിച്ചു.
രാഷ്ട്രീയ-ഉദ്യോഗസ്ഥതലത്തിലെ ഉന്നതര്‍ക്കെതിരേയുള്ള കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിനു പ്രത്യേക കോടതി രൂപീകരിക്കുന്നതു സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. ദലിത്-ആദിവാസി ഫണ്ടുകളുടെ വിതരണം, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം എന്നിവയെക്കുറിച്ചും ചര്‍ച്ച നടത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day