|    Jan 21 Sat, 2017 4:33 pm
FLASH NEWS

അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ കോടതിയലക്ഷ്യ കേസ്

Published : 19th October 2016 | Posted By: Abbasali tf

വടകര: വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബേങ്കിലെ താല്കാലിക ജീവനക്കാരെ അന്യായമായി പിരിച്ചുവിടുകയും വേതനം തടഞ്ഞുവെക്കുകയും ചെയ്ത പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ ബേങ്ക് ജീവനക്കാര്‍ കോടതീയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു. നേരത്തെ യുഡിഎഫ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിയമിച്ച 8 താല്‍ക്കാലിക ജീവനക്കാരെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം നിയമിച്ച പാര്‍ട് ംൈ അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചു വിട്ടത്. ഇതിനെ ചോദ്യം ചെയ്ത തൊഴിലാളികള്‍ സഹകരണ ആര്‍ബ്രിട്രേഷന്‍ കോടതിയിലും ഹൈക്കോടതിയിലും കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് അനുകൂല വിധി ഉണ്ടായിരുന്നു.എന്നാല്‍, ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കോടതി വിധി നടപ്പാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഗസ്റ്റിന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതീയലക്ഷ്യത്തിന് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അന്യായമായി ജോലിയും വേതനവും തടഞ്ഞ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച് ബേങ്ക് ജീവനക്കാര്‍ നടത്തിവരുന്ന സമരം ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ നിരാഹാര സമരം പോലുള്ള ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക