|    Sep 22 Sat, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിച്ചു

Published : 18th August 2018 | Posted By: kasim kzm

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെട്ടില്ലെന്നാരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു. റിലീഫ് കമ്മീഷണര്‍ കൂടിയായ പി എച്ച് കുര്യനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. ദുരിതാശ്വാസപ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ശാസന. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകനയോഗത്തിലായിരുന്നു വിമര്‍ശനം. സൈനിക വിഭാഗങ്ങളെ കൃത്യമായി ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോവേണ്ടത് റിലീഫ് കമ്മീഷണറാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. എന്നാല്‍ ശാ സിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രി പിന്നീട് നിഷേധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss