|    Jul 20 Fri, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ വിജിലന്‍സ് പരിശോധന. അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് ഇന്നലെ രാവിലെ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍നിന്ന് കടുത്ത പ്രതിഷേധമുയര്‍ന്നതോടെ വിജിലന്‍സ് വിശദീകരണവുമായി രംഗത്തെത്തി.
ഫഌറ്റില്‍ പരിശോധന നടത്തിയിട്ടില്ലെന്നും കേസിന്റെ പ്രാരംഭനടപടിയെന്ന നിലയ്ക്കു കെട്ടിടത്തിന്റെ വിസ്തീര്‍ണം അളക്കുക മാത്രമാണ് ചെയ്തതെന്നും വിജിലന്‍സ് വ്യക്തമാക്കി. വിജിലന്‍സ് നടപടിക്കെതിരേ കെ എം എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.
പരിശോധനാ സമയത്ത് കെ എം എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനധികൃത സ്വത്തുസമ്പാദനത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് കോടതി ത്വരിതപരിശോധനയ്ക്ക് നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏഴംഗ വിജിലന്‍സ് സംഘം വീടിന്റെ വിസ്തീര്‍ണം അളന്നു തിട്ടപ്പെടുത്തി. കെട്ടിടത്തിന്റെ രേഖകളും പരിശോധിച്ചു.
അതിനിടെ, താന്‍ വീട്ടിലില്ലാത്ത സമയത്ത് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയതും കേസില്‍ സ്വത്തുവിവരപ്പട്ടിക സമര്‍പ്പിച്ചിട്ടും വിജിലന്‍സ് പകപോക്കല്‍ നടപടി സ്വീകരിക്കുന്നതും തന്നെ അപമാനിക്കാനാണെന്നു കാണിച്ച് എബ്രഹാം ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതായി അറിയുന്നു. മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരും വിജിലന്‍സ് നടപടിയില്‍ ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്.
വിജിലന്‍സിന്റെ നടപടികള്‍ ആത്മവീര്യം കെടുത്തുന്നതാണെന്നും ഏകപക്ഷീയമായ നീക്കങ്ങള്‍ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലെത്തിക്കുകയാണെന്നുമാണ് ഉദ്യോഗസ്ഥരുടെ പരിഭവം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss