|    Jul 17 Tue, 2018 7:24 pm
FLASH NEWS
Home   >  News now   >  

അട്ടിമറി സംഭവിച്ചില്ല, യുഎസ് ഓപണില്‍ നദാലിന് കിരീടം

Published : 11th September 2017 | Posted By: ev sports

ന്യൂയോര്‍ക്ക്: അദ്ഭുതവും അട്ടിമറിയും സംഭവിക്കാതിരുന്ന യുഎസ് ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല് നദാലിന് കിരീടം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ചാണ് നദാല്‍ തന്റെ  മൂന്നാം യുഎസ് ഓപണ്‍ കിരീടം അലമാരയിലെത്തിച്ചത്. നദാലിന്റെ 16ാം ഗ്രാന്റ്സ്ലാം കിരീടം കൂടിയാണിത്. നദാലിന്റെ കളിമികവിന് മുന്നില്‍ ആന്‍ഡേഴ്‌സണ്‍ ഒന്നുമല്ലാതായിപ്പോവുന്ന കാഴ്ചയ്ക്കാണ് പുരുഷ സിംഗിള്‍സ് ഫൈനല്‍ സാക്ഷ്യം വഹിച്ചത്. ആധികാരികമായി മൂന്ന് സെറ്റും സ്വന്തമാക്കി രാജകീയ ജയം തന്നെയാണ് നദാല്‍ നേടിയെടുത്തത്. സ്‌കോര്‍ 6-3, 6-3, 6-4
റോജര്‍ ഫെഡറര്‍ അട്ടിമറി തോല്‍വിയേറ്റുവാങ്ങി സെമിയില്‍ പുറത്തായതോടെ നദാലിന് കിരീടം ഉറപ്പിച്ച ആരാധകരെ നിരാശരാക്കാത്ത പ്രകടനമാണ് നദാല്‍ പുറത്തെടുത്തത്. ഈ സീസണില്‍ നദാല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണിത്. നേരത്തെ ഫ്രഞ്ച് ഓപണില്‍ കിരീടം ചൂടിയ നദാലിന് ആസ്‌ത്രേലിയന്‍ ഓപണില്‍ ഫെഡറിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.
ഗ്രാന്‍സ്ലാമിലെ ആദ്യ ഫൈനല്‍ കളിക്കാനിങ്ങിയ കെവിന്‍ ആന്‍ഡേ്‌സണിനെ തുടക്കം മുതലേ നദാല്‍ സമ്മര്‍ദത്തിലാക്കി. ആദ്യ സെറ്റില്‍ 23 അണ്‍ഫോഴ്‌സ്ഡ് എറേഴ്‌സ് വരുത്തിയ ആന്‍ഡേഴ്‌സണ് ഒരു ബ്രേക്ക് പോയിന്റ് പോലും നേടാനായില്ല. നദാലിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക് ഹാന്‍ഡുകള്‍ക്കും മറുപടിയില്ലാതെ രണ്ടാം സെറ്റ് 6- 3ന് ദക്ഷിണാഫ്രിക്കന്‍ താരം കൈവിട്ടു. മൂന്നാം സെറ്റില്‍ ആന്‍ഡേഴ്‌സണ്‍ നേരിയ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും നദാല്‍ മൂന്നാം സെറ്റും നേടി കിരീടം ഉറപ്പിക്കുകയായിരുന്നു.
കിരീട നേടത്തില്‍ 19 ഗ്രാന്റ്സ്ലാം കിരീടം നേടിയ റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന് മുന്നിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss