|    Jan 17 Tue, 2017 12:32 pm
FLASH NEWS

അട്ടിമറി ശ്രമം: എട്ടു തുര്‍ക്കി സൈനികര്‍ക്ക് ഗ്രീസില്‍ വിചാരണ

Published : 18th July 2016 | Posted By: SMR

ഏതന്‍സ്: തുര്‍ക്കിയില്‍ അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഗ്രീസിലേക്കു കടന്ന എട്ടു സൈനികരെ ഇന്നലെ ഗ്രീക്ക് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയവരില്‍ ഒരു കേണലും ഉള്‍പ്പെടും. അലക്‌സാന്‍ഡ്രോപൊളിയിലെ കോടതിയില്‍ കൈവിലങ്ങണിയിച്ച് സിവിലിയന്‍ വേഷത്തിലാണ് ഇവരെ ഹാജരാക്കിയത്. മാധ്യമങ്ങളുടെ മുമ്പില്‍ ഇവര്‍ മുഖം മറയ്ക്കാന്‍ ശ്രമിച്ചു.
അനധികൃതമായി ഗ്രീസില്‍ പ്രവേശിച്ചതിനും അയല്‍രാജ്യമായ തുര്‍ക്കിയും ഗ്രീസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരേ കുറ്റം ചുമത്തുമെന്ന് അഭിഭാഷകന്‍ ലിയാ മരിനാകി അറിയിച്ചു. ഇവര്‍ക്കെതിരായുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ ഒരു വര്‍ഷത്തോളം നീളുമെന്നാണ് കരുതുന്നത്.
ശിക്ഷ ഭയന്ന് ഇവര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു പോവില്ലെന്നാണ് സൂചന. ബ്ലാക് ഹാവ്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ശനിയാഴ്ച ഇവര്‍ ഗ്രീസിലേക്ക് കടന്നതെന്ന് നയതന്ത്രജ്ഞര്‍ അറിയിച്ചിരുന്നു. ഈ ഹെലികോപ്റ്റര്‍ തിരിച്ചു തുര്‍ക്കിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രീക്ക്-തുര്‍ക്കി അതിര്‍ത്തിയിലുള്ള അലക്‌സാന്‍ഡ്രോപൊളി വിമാനത്താവളത്തിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്.
ഗ്രീസില്‍ അടിയന്തര ഇറക്കല്‍ ആവശ്യപ്പെട്ട ശേഷമാണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്ന് ഗ്രീക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും രാഷ്ട്രീയ അഭയാര്‍ഥികളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
എട്ടു പേരോടും ഉടന്‍ തന്നെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കാവുസൊഗ്‌ലു അറിയിച്ചു. ഇവരെ തിരിച്ച് തുര്‍ക്കിയിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക